twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടികള്‍ ഒപ്പമുള്ളതിന്റെ സന്തോഷം മമ്മൂട്ടിയുടെ മുഖത്ത് കാണാനുണ്ട്, വാപ്പച്ചി കൂളാണെന്ന് ദുല്‍ഖറും!

    |

    മലയാളത്തിന്റെ സ്വന്തം താരമായ മെഗാസ്റ്റാറിനെക്കുറിച്ച് പൊതുവെ ഗൗരവക്കാരനാണെന്നും പെട്ടെന്ന് ദേഷ്യം വരുമെന്നുമൊക്കെയാണ് പറഞ്ഞ് കേള്‍ക്കാറുള്ളത്. എന്നാല്‍ കുട്ടികള്‍ക്കൊപ്പം അവരിലൊരാളായി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത താരത്തിന്റെ ചിത്രം ഈ വിശേഷണത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഗൗരവവും സീരിയസ്‌നെസുമൊന്നും ചിത്രത്തില്‍ കാണാനേയില്ല. സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.

    മമ്മൂട്ടിയാണ് മൈ സ്‌റ്റോറി ട്രെയിലര്‍ പുറത്തുവിട്ടത്, പൃഥ്വിക്കും പാര്‍വതിക്കും പിന്തുണയും അറിയിച്ചുമമ്മൂട്ടിയാണ് മൈ സ്‌റ്റോറി ട്രെയിലര്‍ പുറത്തുവിട്ടത്, പൃഥ്വിക്കും പാര്‍വതിക്കും പിന്തുണയും അറിയിച്ചു

    ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീപ് അദേനിയും മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൊച്ചിയിലുെ പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

    പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെപൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

    മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

    മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

    സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മമ്മൂട്ടി. സിനിമയുടെ കാര്യം മാത്രമല്ല കുടുംബത്തിലെ വിശേഷങ്ങളും പുതിയ ഫോട്ടോയുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. ശക്തമായ ആരാധകപിന്തുണയുള്ളതിനാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ പോസ്റ്റുകള്‍ വൈറലാവാറുമുണ്ട്.

    സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്ന് പോസ് ചെയ്തു

    സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്ന് പോസ് ചെയ്തു

    സ്‌കൂള്‍ കുട്ടികളുടെ നടുവിലിരുന്ന് നിറപുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത മെഗാസ്റ്റാറിന്റെ ലേറ്റസ്റ്റ് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് ഈ ഫോട്ടോ പുറത്തുവിട്ടത്.

    യൂണിഫോം കൂടിയുണ്ടായിരുന്നുവെങ്കില്‍

    യൂണിഫോം കൂടിയുണ്ടായിരുന്നുവെങ്കില്‍

    യൂണിഫോം കൂടിയുണ്ടായിരുന്നുവെങ്കില്‍ തിരിച്ചറിയാന്‍ വിഷമിച്ചേനെയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. എല്‍ കെജിക്കാര്‍ക്കൊപ്പമിരിക്കുന്ന ഡിഗ്രിക്കാരനെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

    കൂളസ്റ്റ് വാപ്പച്ചിയെ ഏറ്റെടുത്ത് ദുല്‍ഖറും

    കൂളസ്റ്റ് വാപ്പച്ചിയെ ഏറ്റെടുത്ത് ദുല്‍ഖറും

    മമ്മൂട്ടി പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തെ ദുല്‍ഖര്‍ സല്‍മാനും ഏറ്റെടുത്തു. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും ഇതുപോലെ കൂളായ വാപ്പച്ചിയെയാണ് കൂടുതല്‍ ഇഷ്ടമായതെന്നും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. താരപുത്രന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    കനിഹയും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന സിനിമ

    കനിഹയും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന സിനിമ

    നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കനിഹയും അബ്രഹാമിന്‍റെ സന്തതികളിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. കനിഹയെക്കൂടാതെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി അന്‍സണ്‍ പോള്‍ എത്തുന്നുണ്ട്. സുസു സുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അന്‍സണ്‍ പോള്‍.

    വീണ്ടുമൊരു പോലീസ് വേഷം

    വീണ്ടുമൊരു പോലീസ് വേഷം

    സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം വീണ്ടും മമ്മൂട്ടി പോലീസ് വേഷത്തിലെത്തുകയാണ്. കസബയിലെപ്പോലെയുള്ള പോലീസുകാരനെയല്ല ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് ഷാജി പാടൂര്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

    പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

    പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

    മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.

    തിയേറ്ററുകളിലേക്കെത്തുന്നത്?

    തിയേറ്ററുകളിലേക്കെത്തുന്നത്?

    മെയ് 15 ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവി സ്വന്തമാക്കിയിരുന്നു.

    താരങ്ങളും ഷെയര്‍ ചെയ്തു

    താരങ്ങളും ഷെയര്‍ ചെയ്തു

    ദുല്‍ഖര്‍ സല്‍മാന്‍ മാത്രമല്ല മറ്റ് താരങ്ങളും മമ്മൂട്ടിയുടെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. സച്ച് എ ക്യൂട്ട് പിക് ലവ് മമ്മുക്ക എന്നു പറഞ്ഞ് സണ്ണി വെയിനും ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണിയും അരങ്ങേറിയത്.

    മമ്മൂട്ടിയുടെ പോസ്റ്റ് കാണൂ

    മമ്മൂട്ടി പുറത്തുവിട്ട് ചിത്രം കാണൂ.

    വാപ്പച്ചിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്

    മമ്മൂട്ടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ കുറിച്ചത് എന്താണെന്നറിയേണ്ടേ, കാണൂ.

    സണ്ണി വെയിനും ഷെയര്‍ ചെയ്തു

    മമ്മൂട്ടിയുടെ പോസ്റ്റ് സണ്ണി വെയിനും ഷെയര്‍ ചെയ്തിട്ടുണ്ട്.

    English summary
    Mammootty With A Bunch Of School Kids Is A Must See!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X