»   » 200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തിയ മമ്മൂട്ടിയുടെ 11 സിനിമകള്‍; എക്കാലത്തെയും വിജയം

200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തിയ മമ്മൂട്ടിയുടെ 11 സിനിമകള്‍; എക്കാലത്തെയും വിജയം

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി പ്രദര്‍ശനം തുടരുകയാണ്. വാണിജ്യ സിനിമകള്‍ക്ക് നടുവില്‍ ഒരു കൊമേര്‍ഷ്യല്‍ എലമന്റ്‌സും ഇല്ലാതെ തന്നെ മുന്നറിയിപ്പ്, പത്തേമാരി പോലുള്ള സിനിമകള്‍ക്ക് ആളെക്കൂട്ടുന്ന നടനാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ മകളായും കാമുകിയായും അഭിനയിച്ച നായികമാര്‍; അന്നും ഇന്നും മെഗാസ്റ്റാര്‍ ചുള്ളന്‍!!

ബ്ലോക്ബസ്റ്റര്‍ ഹിറ്റു ചിത്രങ്ങളുടെ എണ്ണം മമ്മൂട്ടിയ്ക്ക് താരതമ്യേനെ കുറവായിരിയ്ക്കാം. എന്നാല്‍ 200 ദിവസങ്ങള്‍ അധികം കേരളത്തിലും കേരളത്തിന് പുറത്തും ഓടിയ മമ്മൂട്ടി ചിത്രങ്ങളുണ്ട്. അത്തരം പതിനൊപ്പ് ചിത്രങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്, നോക്കൂ...

ഒരു വടക്കന്‍ വീരഗാഥ

ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം മുന്നൂറ് ദിവസങ്ങളിലധികം പ്രദര്‍ശനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചന്തു ചേകവര്‍

ഹിറ്റ്‌ലര്‍

സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ്‌ലര്‍ എന്ന ചിത്രത്തില്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അഞ്ച് സഹോദരിമാര്‍ക്ക് കാവലിരിയ്ക്കുന്ന മാധവന്‍ കുട്ടി മുന്നൂറ് ദിവസങ്ങളിലധികം വിജയകരമായി പ്രദര്‍ശനം നടത്തി

ന്യൂ ഡല്‍ഹി

തകര്‍ച്ചയുടെ വക്കത്ത് നിന്ന് മമ്മൂട്ടിയെ കരകയറ്റിയ ചിത്രമാണ് ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി. കേരളത്തിലും കേരളത്തിന് പുറത്തുമൊക്കെയായി 250 ല്‍ അധികം ദിവസം ചിത്രം പ്രദര്‍ശനം നടത്തി

പപ്പയുടെ സ്വന്തം അപ്പൂസ്

ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രവും 250 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തിയ മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ്.

ആവനാഴി

ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ആവനാഴി. 1986 ല്‍ റിലീസ് ചെയ്ത ചിത്രം 200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തി. ചിത്രത്തിലെ മമ്മൂട്ടിയുടെ ബല്‍റാം എന്ന കഥാപാത്രം ഇന്നും ആരാധകര്‍ക്കിടയില്‍ താരമാണ്.

ഒരു സിബിഐ ഡയറിക്കുറിപ്പ്

സിബിഐ സീരീസില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടത്തിയത് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രമാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രം കേരളത്തിനും പുറത്തും മികച്ച വിജയം നേടി. 200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തുകയും ചെയ്തു.

നിറക്കൂട്ട്

മമ്മൂട്ടിയുടെ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് നിറക്കൂട്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം 1985 ലാണ് റിലീസ് ചെയ്തത്. 200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തി.

സാമ്രാജ്യം

അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ആടിത്തിമര്‍ത്ത ചിത്രമാണ് സാമ്രാജ്യം. ജോമോന്‍ സംവിധാനം ചെയ്ത ചിത്രം 200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തി.

സ്‌നേഹമുള്ള സിംഹം

മമ്മൂട്ടി നായകനായി എത്തിയ കുടുംബ ചിത്രമാണ് സ്‌നേഹമുള്ള സിംഹം. സാജന്‍ സംവിധാനം ചെയ്ത ചിത്രം 200 ദിവസം പ്രദര്‍ശനം നടത്തി

യാത്ര

തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ബാലു മഹേന്ദ്രയാണ് മമ്മൂട്ടിയെ നായകനാക്കി യാത്ര എന്ന ചിത്രം സംവിധാനം ചെയ്തത്. 200 ദിവസങ്ങളിലധികം യാത്ര കേരളത്തില്‍ പ്രദര്‍ശനം നടത്തി

ദളപതി

രജനികാന്തും മമ്മൂട്ടിയും ഒന്നിച്ച തമിഴ് ചിത്രമാണ് ദളപതി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം. രണ്ട് ഇന്റസ്ട്രിയിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ച ചിത്രം 480 ദിവസത്തോളം പ്രദര്‍ശനം നടത്തി.

English summary
Mammootty's longest running movie ever

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam