മമ്മൂട്ടി അന്നും ഇത് പോലെ തന്നെയാണല്ലോ? കുത്തിപ്പൊക്കല്‍ മഹാമഹത്തിലെ ചില കണ്ടെത്തലുകള്‍, കാണാം!
പണ്ടെന്നോ പോസ്റ്റ് ചെയ്ത ചിത്രങ്ങളും മറ്റുമൊക്കെ ഇപ്പോള്‍ വീണ്ടും ടൈംലൈനില്‍ നിറഞ്ഞുവരികയാണ്. സുഹൃത്തുക്കളെല്ലാം ഈ കുത്തിപ്പൊക്കല്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്ത് വരികയാണ്. നോട്ടിഫിക്കേഷനുകളുമായി ടൈംലൈന്‍ ഒന്നാകെ നിറയുകയാണ്. സെലിബ്രിറ്റികളെയും വെറുതെ വിട്ടിട്ടില്ല. പണ്ടെന്നോ പോസ്റ്റ് ചെയ്ത ചിത്രങ്ങളൊക്കെ ഇപ്പോള്‍ വീണ്ടും പൊങ്ങിവരുന്നുണ്ട്. മാത്രമല്ല പല ചിത്രങ്ങളും കണ്ടാല്‍ അവരവര്‍ തന്നെ സ്റ്റക്കായി പോവുന്ന അവസ്ഥയും കൂടിയാണ്. മുന്‍പ് ഫാന്‍സ് പേജുകളായിരുന്ന പല പേജുകളുമാണ് പിന്നീട് താരങ്ങളുടെ പേജായി മാറിയത്. അതിനാല്‍ത്തന്നെ ചിത്രങ്ങള്‍ മുന്‍പ് പോസ്റ്റ് ചെയ്തത് ഫാന്‍സ് പ്രവര്‍ത്തകരാണ്. പല താരങ്ങളുടെയും പഴയ കോലവും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്.
യുവതാരങ്ങളെ മാത്രമല്ല സൂപ്പര്‍ താരങ്ങളും കുത്തിപ്പൊക്കലില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. മമ്മൂട്ടിയുടെ പഴയ ചിത്രങ്ങളും ഇടയ്ക്ക് കുത്തിപ്പൊക്കിയിരുന്നു. പഴയകാല ചിത്രങ്ങളും ഇപ്പോഴത്തെ രൂപവും തമ്മില്‍ പ്രകടമായ മാറ്റങ്ങളില്ലെന്നുള്ള കാര്യവും കുത്തിപ്പൊക്കല്‍ വിദഗദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ട്രോളര്‍മാരും നടത്തിയിട്ടുണ്ട്. എന്താണ് സംഭവമെന്നറിയാനായി തുടര്‍ന്നുവായിക്കൂ.
Recommended Video


മമ്മൂട്ടിയുടെ ഫോട്ടോ
സെലിബ്രിറ്റികളുടെ പഴയകാല ഫോട്ടോകള്‍ കുത്തിപ്പൊക്കുന്നത് ഇപ്പോഴും തുടരുകയാണ്. യുവതാരങ്ങള്‍ അടക്കം നിരവധി പേരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മമ്മൂട്ടി. പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ അദ്ദേഹം കൃത്യമായി പങ്കുവെക്കാറുണ്ട്. ഇതൊക്കെ ഇപ്പോഴത്തെ സ്ഥിതിവിശേഷം. മുന്‍പ് അദ്ദേഹം ഇടയ്ക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും അത്ര മാത്രം. അന്ന് പോസ്റ്റ് ചെയ്ത പല ചിത്രങ്ങളും ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയ പലരും കടുത്ത നിരാശയിലാണ്.

ഒരു മാറ്റവും ഇല്ലല്ലോ
2005ലും 2010 ലും 2015 ലും മമ്മൂട്ടി ഒരുപോലെ തന്നെയാണല്ലോയെന്നാണ് കുത്തിപ്പൊക്കല്‍ വിദഗദ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. പഴയ ഫോട്ടോ കണ്ട് പരിഹസിക്കാമെന്ന് വെച്ച് രംഗത്തുവന്നവരെ തികച്ചും നിരാശയിലാക്കുന്ന കാര്യം കൂടിയാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചുമൊക്കെ നിരവധി പേര്‍ നേരത്തെ തന്നെ വാചാലരായിരുന്നു. അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്.

പണി കിട്ടിയ താരങ്ങള്‍
പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും പേജുകളില്‍ നിന്നായിരുന്നു കുത്തിപ്പൊക്കല്‍ പരിപാടിക്ക് തുടക്കമായത്. പിന്നീടത് മറ്റ് താരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, അജു വര്‍ഗീസ്, സന്തോഷ് പണ്ഡിറ്റ്, സണ്ണി ലിയോണ്‍ തുടങ്ങിയവരിലേക്കും ഈ പണിയെത്തുകയായിരുന്നു. ഇതിനിടയില്‍ കുത്തിപ്പൊക്കലുകാരെ പ്രതിരോധിക്കാനായി പലരും ശ്രമിച്ചുവെങ്കിലും അതും പാളിപ്പോവുകയായിരുന്നു.

സ്വന്തമായി പണി വാങ്ങിച്ചു
പല താരങ്ങളും മൗനം പാലിച്ച് മാറി നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് പഴയകാല ചിത്രങ്ങള്‍ സ്വന്തമായി പോസ്റ്റ് ചെയ്ത് മാതൃകയാവാനുള്ള ശ്രമവുമായി അജുവെത്തിയത്. എന്നാല്‍ ഇതും താരത്തിന് വിനയായി മാറി. കുത്തിപ്പൊക്കല്‍ വര്‍ധിച്ചുവെന്ന് മാത്രമല്ല ട്രോളുകളും ഇറങ്ങിയിരുന്നു. പോവുന്ന വഴിക്ക് നിവിന്‍ പോളിക്ക് കൂടി പണികൊടുത്താണ് അജു പിന്‍വാങ്ങിയത്.

ഫാന്‍പേജില്‍ നിന്നുള്ള മാറ്റം
പല താരങ്ങളുടെയും ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് മുന്‍പ് ഫാന്‍സ് പേജുകളായിരുന്നുവെന്നും ഇന്നത്തെപ്പോലെ പ്രൊഫഷണിലസമൊന്നും ഉണ്ടായിരുന്നില്ലെന്ന കാര്യവും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. റീച്ച് കൂടുതലുള്ള പല ഫാന്‍ പേജുകളും അതാത് താരങ്ങളുടെ പ്രധാന പേജുകളിലേക്ക് ചേര്‍ത്തിരുന്നു. ഇതിലെ ചിത്രങ്ങളടക്കമാണ് ഇപ്പോള്‍ പൊങ്ങിവന്നിട്ടുള്ളത്.

നിത്യയൗവ്വനത്തിന് പിന്നില്‍
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് നാം പലരെയും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ നിത്യേന ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഒരു താരമേയുള്ളൂ അത് മമ്മൂട്ടിയാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടര്‍ന്നാണ് അദ്ദേഹം നീങ്ങുന്നത്. കിട്ടുന്നതെല്ലാം വാരിക്കഴിക്കുന്ന തരക്കാരനല്ല അദ്ദേഹമെന്ന് അടുത്തിടെ ഒരു താരം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ നിത്യയൗവ്വനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.


Click it and Unblock the Notifications