മമ്മൂട്ടിയുടെ മാമാങ്കം സൂപ്പര്‍ ഹിറ്റാവും! സിനിമയുടെ ബജറ്റ് എത്രയാണെന്ന് പുറത്ത് വിട്ടു!
മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് സിനിമയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മാമാങ്കം അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സിനിമ താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും വലിയ സിനിമയാണ് മാമാങ്കം എന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞിരുന്നത്.
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയുടെ ബജറ്റ് എത്രയാണെന്നുള്ള കാര്യം പുറത്ത് വന്നിരിക്കുകയാണ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന സിനിമയുടെ ബജറ്റ് 30 കോടിയാണെന്നാണ് പറയുന്നത്. പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സിനിമ ഒരുങ്ങാന്‍ പോവുന്നത്.

മാമാങ്കം
മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ നടക്കുന്ന മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമങ്കം പ്രമേയമാക്കിയാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്. . 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മമാങ്കത്തില്‍ ചാവേറായിട്ടാണ് അഭിനയിക്കുന്നത്.

30 കോടി
മാമാങ്കം മുപ്പത് കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നതെന്നാണ് വാര്‍ത്തകള്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കാന്‍ പോവുന്നത്.

മമ്മൂട്ടി പറയുന്നതിങ്ങനെ
ചിത്രത്തില്‍ ചാവേറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും വലിയ സിനിമയാണ് മാമാങ്കമെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സിനിമ അണിയറയില്‍ ഒരുങ്ങാന്‍ പോവുന്നത്.

പ്രമേയം ഇതാണ്
വള്ളുവനാട്ടിലെ ചാവേറുകളുടെ കഥയുമായി എന്ന മാമാങ്കം പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യമാണ് സിനിമയുടെ കഥാപശ്ചാത്തലമാവുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം വലിയൊരു താരനിര സിനിമയുടെ പിന്നിലുണ്ട്.

ഇതിഹാസമാവാന്‍ ഒരുങ്ങുന്നു
ഇതിഹാസ പുരുഷന്മാരുടെ സിനിമകള്‍ ഭംഗിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക കഴിവുണ്ട്. പഴശ്ശിരാജ, ചന്തു, അംബേദ്ക്കര്‍ എന്നീ കഥാപാത്രങ്ങള്‍ അതിന് വലിയാരെു ഉദാഹരണമായിരുന്നു.

പ്രേം നസീറിന്റെ സിനിമ
1979 ല്‍ പ്രേമം നസീറിനെ നായകനാക്കി മാമാങ്കം എന്ന സിനിമ നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ചിരുന്നു. അക്കാലത്ത് മലയാളത്തില്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു മാമാങ്കം.


Click it and Unblock the Notifications











