മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രത്തിന് പാട്ടുകളൊരുങ്ങുന്നു, അതും അങ്ങ് ദുബായില്‍ നിന്നും!
മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അണിയറയില്‍ ഒരുങ്ങുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമകളുമാണ്. ബിഗ് ബജറ്റില്‍ കുഞ്ഞാലി മരക്കാര്‍ ഒരുങ്ങുന്നതിനൊപ്പം മറ്റൊരു വലിയ സിനിമയാണ് മാമാങ്കം. താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും വലിയ സിനിമയാണ് മാമാങ്കം എന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ നടക്കുന്ന സിനിമകളുടെ ചിത്രീകരണത്തിന് പിന്നാലെ തന്നെ മാമാങ്കത്തിന്റെ ചിത്രീകരണവുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുന്നോടിയായി സിനിമയുടെ പാട്ടുകള്‍ ദുബായിലൊരുങ്ങുകയാണ്. മാമാങ്കത്തിന് പാട്ടൊരുക്കുന്നത് എം ജയചന്ദ്രനാണ്. അദ്ദേഹമാണ് ഫേസ്ബുക്കിലൂടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

മാമാങ്കം
മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍, മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമങ്കം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയിലും നായനകാവുന്നത് മമ്മൂട്ടിയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മമാങ്കത്തില്‍ ചാവേറായിട്ടാണ് അഭിനയിക്കുന്നത്.

പാട്ടുകളൊരുങ്ങുന്നു
സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത് സംഗീത സംവിധായകനായ എം ജയചന്ദ്രനാണ്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടുകള്‍ ദുബായില്‍ ഒരുങ്ങുകയാണെന്നുള്ള കാര്യം പുറത്ത് വിട്ടത്.

വലിയ അംഗീകാരമായി കരുതുന്നു
വന്‍ മുതല്‍ മുടക്കില്‍ 17-ാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന സിനിമയില്‍ സംഗീതം ഒരുക്കാന്‍ അവസരം കിട്ടിയത് വലിയ അംഗീകാരമായി കരുതുന്നതായിട്ടാണ് എം ജയചന്ദ്രന്‍ പറയുന്നത്.

മികച്ച പാട്ടുകളൊരുക്കാന്‍ ദുബായി ആണ് നല്ലത്
ഫേസ്ബുക്കിലൂടെ ദുബായില്‍ നിന്നും സംവിധായകനും നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും ജയചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ദുബായിയുടെ അന്തരീക്ഷം മികച്ച പാട്ടുകളൊരുക്കാന്‍ തന്നെ സഹായിക്കുമെന്നാണ് ജയചന്ദ്രന്‍ പറയുന്നത്.

ബിഗ് ബജറ്റ് ചിത്രം
മുപ്പത് കോടി ബജറ്റിലാണ് മാമാങ്കം നിര്‍മ്മിക്കുന്നതെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥയുമായി എന്ന മാമാങ്കം പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യമാണ് സിനിമയുടെ കഥാപശ്ചാത്തലമാവുന്നത്.


Click it and Unblock the Notifications