മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ സുദേവ് നായരും, മമ്മൂട്ടിക്കൊപ്പമുള്ള രണ്ടാംവരവ് കിടുക്കുമോ? കാണൂ!

സിനിമാജീവിതത്തിലെ വലിയ സിനിമയായാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂള്‍ കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കാവ്യ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന തരത്തിലാവണം ചിത്രത്തിന്റെ മേക്കിങ്ങെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയെക്കുറിച്ച് അണിയറപ്രവര്‍ത്തകരും വാചാലരായിരുന്നു. കോടികള്‍ മുടക്കിയാണ് ചിത്രം ഒരുക്കുന്നതെങ്കിലും കൃത്യമായ ബഡ്ജറ്റ് എത്രയാമെന്ന് വ്യക്തമാക്കിയിട്ടില്ല.

ചരിത്ര പുരുഷന്‍മാരെയും ഇതിഹാസ കഥാപാത്രങ്ങളെയും അനശ്വരമാക്കുന്നതില്‍ അസാമാന്യ മികവാണ് മമ്മൂട്ടി പ്രകടിപ്പിക്കാറുള്ളത്. ഒരുവടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ ഇന്നും സിനിമാപ്രേമികള്‍ നെഞ്ചേറ്റുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ മാമാങ്കത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. പതിവ് രീതികളില്‍ നിന്നും വേറിട്ട സമീപനമാണ് ചിത്രത്തിലേതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് അണിയറയില്‍ നിന്നും ലഭിക്കുന്നത്. മാമാങ്കത്തിന്‍രെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

മാമാങ്കത്തിലെ താരങ്ങള്‍

മാമാങ്കത്തിലെ താരങ്ങള്‍

സിനിമ പ്രഖ്യാപിച്ച് അധികം കഴിയുന്നതിന് മുന്‍പ് തന്നെ പലപ്പോഴും താരനിര്‍ണ്ണയത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ മാമാങ്കത്തിന്റെ കാര്യത്തില്‍ ആ പതിവ് തെറ്റുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയകുന്നതിന് മുന്നോടിയായി താരങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ രീതിയാണ് അണിയറപ്രവര്‍ത്തകര്‍ പിന്തുടരുന്നത്. സംവിധായകന്‍ തന്നെ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മംഗലാപുരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. അതിനിടയിലായിരുന്നു നീരജ് മാധവ്, ധ്രുവ് എന്നിവര്‍ ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരിച്ചത്.

ബോളിവുഡ് താരങ്ങളുള്‍പ്പടെ അഞ്ച് നായികമാര്‍

ബോളിവുഡ് താരങ്ങളുള്‍പ്പടെ അഞ്ച് നായികമാര്‍

പ്രാചി ദേശായി അടക്കം അഞ്ച് നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ടെലിവിഷന്‍ അവതാരകയായ മറ്റൊരു നായികയും ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ളവര്‍ എത്തിയതിന് ശേഷമാണ് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ആരൊക്കെയെത്തുമെന്നറിയാനായുള്ള ആകാംക്ഷ വര്‍ധിച്ചത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വരുംദിനങ്ങളില്‍ മറ്റ് നായികമാരും ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അബ്രഹാമിന് ശേഷം മാമാങ്കത്തിലൂടെ വീണ്ടും ഒന്നിക്കുന്നു

അബ്രഹാമിന് ശേഷം മാമാങ്കത്തിലൂടെ വീണ്ടും ഒന്നിക്കുന്നു

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രം. ഹനീഫ് അദേനിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ജൂണ്‍ 16നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ്. കനിഹയാണ് ചിത്രത്തിലെ നായിക. സിനിമയുടെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം സുദേവ് നായരും അഭിനയിച്ചിരുന്നു. അതിന് പിന്നാലെയാണ് അടുച്ച ചിത്രത്തിലൂടെ അരുവരും വീണ്ടും ഒരുമിക്കുന്നത്.

സുദേവിന്റെ വേഷം

സുദേവിന്റെ വേഷം

ചാവേറായാണ് സുദേവ് ഈ ചിത്രത്തില്‍ എത്തുന്നത്. കളരിപ്പയറ്റിലും കുതിരയോട്ടത്തിലും വിദഗ്ദ്ധനായ പോരാളിയായാണ് സുദേവ് എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണിയിലും സുദേവ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ്

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ്

മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് സുദേവ് നായര്‍. അനാര്‍ക്കലി, കരിങ്കുന്നം സിക്‌സസ്, ക്യാംപസ് ഡയറി, എസ്ര, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ തുടങ്ങി നിരവധി സിനിമകളിലാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുള്ളത്. യുവതാരങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന തരത്തിലുള്ള അവസരങ്ങളാണ് ഈ താരത്തിന് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്‍രെ സ്വന്തം താരമായ മെഗാസ്റ്റാറിനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നതിന്‍രെ ത്രില്ലിലാണ് സുദേവ് ഇപ്പോള്‍.

മമ്മൂട്ടിയെ കണ്ടപ്പോള്‍

മമ്മൂട്ടിയെ കണ്ടപ്പോള്‍

മാമാങ്കത്തില്‍ ചാവേറിന്റെ വേഷം അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. അബ്രഹാമിന്റെ സന്തതികളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാമഅ ഈ സിനിമയിലേക്ക് ജോയിന്‍ ചെയ്തത്. മാമാങ്കത്തിന്‍രെ കാര്യത്തില്‍ മമ്മൂട്ടിയും ഏറെ സന്തോഷവാനാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ അത് വ്യക്തമായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടയില്‍ താന്‍ കളരി അഭ്യസിച്ചിരുന്നു. വ്യക്തിപരമായ താല്‍പര്യപ്രകാരം പഠിച്ചതാണ്. ഇപ്പോള്‍ അത് ഉപകാരമായി മാറിയെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X