പൊരുതി മരിക്കാന്‍ മമ്മൂട്ടി ഒരുക്കമാണ്! മെഗാസ്റ്റാറിന്റെ കരിയറിലെ ബിഗ് പ്രോജക്ട് ഏതാണെന്ന് അറിയാമോ?

മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വലിയ പ്രതീക്ഷകളുമായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിഹാസ പുരുഷന്മാരുടെ സിനിമകള്‍ക്കൊപ്പം ചരിത്ര പ്രധാന്യമുള്ള കഥയുമായിട്ടും മമ്മൂട്ടിയുടെ സിനിമ വരാന്‍ പോവുകയാണ്.

മമ്മൂട്ടിയുടെ അടുത്ത വരാനിരിക്കുന്നതില്‍ വലിയ പ്രോജക്ടാണ് ഒക്ടോബറില്‍ പ്രഖ്യാപിച്ച മാമാങ്കം. ചാവേറുകളുടെ കഥയുമായി എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. ഫെബ്രുവരി അവസാനത്തോട് കൂടി മാംഗലപുരത്ത് നിന്നുമായിരിക്കും ഷൂട്ടിങ്ങ് ആരംഭിക്കാന്‍ പോവുന്നത്.

മാമാങ്കം

മാമാങ്കം


മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴ വട്ടത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഘമാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന ഉത്സവമാണ് മാമാങ്കം. ഒരു മാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന മാമാങ്കത്തിന്റെ രക്ഷാധികാരിയാവുന്നതിന് വേണ്ടി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്.

സിനിമ വരുന്നു

സിനിമ വരുന്നു


ചരിത്ര പ്രസിദ്ധമായ മാമാങ്കം പ്രമേയമാക്കി സിനിമ വരികയാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ നവാഗതനായ സജീവ് പിള്ളയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്നത്.

ചിത്രീകരണം ആരംഭിക്കുന്നു

ചിത്രീകരണം ആരംഭിക്കുന്നു

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോട് ആരംഭിക്കാന്‍ പോവുകയാണെന്നുള്ളതാണ് സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍. മംഗലപുരത്ത് നിന്നുമായിരിക്കും സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

 മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍


സിനിമയിലേക്ക് മറ്റ് താരങ്ങളെ കൂടി കണ്ടെത്താനുണ്ട്. ശേഷം അവര്‍ക്ക് കൂടി പറ്റുന്നൊരു ദിവസം കണ്ടെത്തിയതിന് ശേഷമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

ചാവേറായി മമ്മൂട്ടി

ചാവേറായി മമ്മൂട്ടി

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തില്‍ ചാവേറായി പൊരുതി മരിക്കുന്ന യോദ്ധാക്കുടെ കഥയാണ് പറയാന്‍ പോവുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്.

ബിഗ് റിലീസ് സിനിമ

ബിഗ് റിലീസ് സിനിമ

ക്രിസ്മസിന് റിലീസിനെത്തുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയ്ക്ക് ശേഷം ബിഗ് റിലീസ് സിനിമയായി വരുന്നത് മാമാങ്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുകയുള്ളു.

മമ്മൂട്ടിയുടെ തിരക്ക്

മമ്മൂട്ടിയുടെ തിരക്ക്

ഏറ്റെടുത്തിരിക്കുന്ന ഒരുപാട് സിനിമകളാണ് മമ്മൂട്ടിയ്ക്ക് പൂര്‍ത്തിയാക്കാനുള്ളത്. നിലവില്‍ പരോള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് നടന്ന് കൊണ്ടിരിക്കുന്നത്. അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മാമാങ്കം തുടങ്ങാന്‍ പോവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X