മധുരരാജയില്‍ നായകള്‍ക്കൊപ്പം ഏറ്റുമുട്ടി ലിച്ചി! സാഹസിക രംഗത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍!
മമ്മൂട്ടിയുടെ മധുരരാജ തിയ്യേറ്ററുകളില്‍ ഒന്നടങ്കം തരംഗമായി മുന്നേറുകയാണ്. വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്ച ചിത്രത്തിന് വലിയ സ്വീകരണം തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. വമ്പന്‍ റിലീസായി എത്തിയ മെഗാസ്റ്റാര്‍ ചിത്രത്തെ ആരാധകരും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി തന്നെ സ്വീകരിച്ചു. മമ്മൂക്കയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നാവാനുളള കുതിപ്പിലാണ് മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമുളളത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും മധുരരാജ നേട്ടമുണ്ടാക്കിയിരുന്നു. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ ഉല്‍സവ പ്രതീതിയുണ്ടാക്കി. മോഹന്‍ലാലിന്റെ ലൂസിഫറിന് ലഭിച്ചതുപോലെയുളള സ്വീകരണം മധുരരാജയ്ക്കും ലഭിച്ചിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ലൊക്കേഷന്‍ വീഡിയോകൂടി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

മധുരരാജയുടെ വിജയം
പോക്കിരിരാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂക്കയുടെ മധുരരാജ ഇറങ്ങിയിരുന്നത്. മധുരരാജയായുളള മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടമാവുന്ന തരത്തിലാണ് അണിയറക്കാര്‍ ചിത്രമൊരുക്കിയിരുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം മലയാളികള്‍ക്കുളള വിഷു വിരുന്നായിട്ടാണ് എത്തിയിരുന്നത്.

കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍
കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം ഒത്തുച്ചേര്‍ന്നുളള ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു മധുരരാജ. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച മറ്റെല്ലാ താരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചു. മമ്മൂക്കയ്‌ക്കൊപ്പം സലീം കുമാറിന്റെ നര്‍മ്മ രംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. അനുശ്രീ,മഹിമ നമ്പ്യാര്‍,ഷംന കാസിം,അന്ന രാജന്‍ തുടങ്ങി നാല് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

സിനിമയുടെ അവസാന ഭാഗത്തായി
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ അന്ന പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടായിരുന്നു മധുരരാജയില്‍ എത്തിയിരുന്നത്. ചെറിയ റോളായിരുന്നിട്ടു കൂടി ശ്രദ്ധേയ പ്രകടനം നടത്താന്‍ നടിക്ക് സാധിച്ചിരുന്നു. മധുരരാജയിലെ അന്നയുടെതായി പുറത്തുവിട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിനിമയുടെ അവസാന ഭാഗത്തായി കാണിക്കുന്ന ഒരു രംഗത്തിന്റെ ലൊക്കേഷന്‍ വീഡിയോ ആയിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്.

വേട്ട പട്ടികളെ ഉള്‍പ്പെടുത്തിയുളള
നായകളുമായുളള ഒരു സംഘടന രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ ആയിരുന്നു അന്ന പങ്കുവെച്ചിരുന്നത്. വേട്ട പട്ടികളെ ഉള്‍പ്പെടുത്തിയുളള മധുരരാജയിലെ സംഘടനരംഗങ്ങള്‍ ഒരുക്കിയിരുന്നത് പീറ്റര്‍ ഹെയിനായിരുന്നു. നേരത്തെ ഇതേപോലെ സിനിമയുടെ ക്ലൈമാക്‌സ് സംഘടന രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഉളള ഒരു ലൊക്കേഷന്‍ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മധുരരാജയുടെതായി പുറത്തിറങ്ങുന്ന ലൊക്കേഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെയായിരുന്നു സംവിധായകന്‍ ഇത്തവണയും മധുരരാജ അണിയിച്ചൊരുക്കിയിരുന്നത്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരന്നു. നെടുമുടി വേണു,സലീം കുമാര്‍, ജയ്,ബിജുക്കുട്ടന്‍,അജു വര്‍ഗീസ്,വിജയരാഘവന്‍ തുടങ്ങിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. മധുരരാജയുടെ അവസാനം ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സൂചന നല്‍കികൊണ്ടായിരുന്നു കാണിച്ചിരുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications