മധുരരാജ ഒരു BROBDINGNAGIAN ഹിറ്റെന്ന് മമ്മൂട്ടി!ഇംഗ്ലീഷ് മഹാ പണ്ഡിതന്റെ വാക്കുകള്‍ പങ്കുവെച്ച് നടന്‍
Recommended Video
മമ്മൂട്ടിയുടെ മധുരരാജ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. വിഷു റിലീസായി എത്തിയ ചിത്രം ഇപ്പോഴും റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണ്. മെഗാസ്റ്റാറിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിട്ടാണ് മധുരരാജ മാറിയിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.
മോഹന്‍ലാലിന്റെ ലൂസിഫറിന്റെ വിജയത്തിന് പിന്നാലെയാണ് മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങള്‍ മധുരരാജയുടെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. സിനിമ ഹിറ്റായി മുന്നേറികൊണ്ടിരിക്കുന്ന വേളയില്‍ അണിയറക്കാര്‍ പങ്കുവെച്ചൊരു പുതിയ പോസ്റ്റര്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

മധുരരാജയുടെ പുതിയ പോസ്റ്റര്‍
പോക്കിരിരാജയുടെ വന്‍ വിജയത്തിനു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മധുരരാജ. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വീണ്ടുമൊരുങ്ങിയ ചിത്രത്തില്‍ മധുരരാജയായുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയായിരുന്നു ശ്രദ്ധേയമായിരുന്നത്. ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചതു പോലെയുളള ഒരു പ്രകടനം മെഗാസ്റ്റാറില്‍ നിന്നുണ്ടായിരുന്നു. മധുരരാജയായി പഴയതു പോലെ ഗംഭീര പ്രകടനം തന്നെയായിരുന്നു മമ്മൂട്ടി കാഴ്ചവെച്ചിരുന്നത്.

ആരാധകരെ മടുപ്പിക്കാത്ത അവതരണം
മമ്മൂട്ടിയുടെ കോമഡിയും പഞ്ച് ഡയലോഗുകളും ആക്ഷന് രംഗങ്ങളും തന്നെയായിരുന്നു ഇത്തവണയും ശ്രദ്ധേയമായി മാറിയിരുന്നത്. ഇത്തവണയും ആരാധകരെ മടുപ്പിക്കാത്ത രീതിയിലുളള ഒരു അവതരണം തന്നെയായിരുന്നു സംവിധായകന്‍ വൈശാഖ് ചെയ്തിരുന്നത്. പുലിമുരുകന് ശേഷം മധുരരാജയിലൂടെ സംവിധായകന്‍ വീണ്ടും വിജയം ആവര്‍ത്തിച്ചിരുന്നു. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന രീതിയിലായിരുന്നു വൈശാഖിന്റെ മേക്കിങ്.

ഇംഗ്ലീഷ് മഹാ പണ്ഡിതന്‍ രാജ
സിനിമ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്ന വേളയിലായിരുന്നു സംവിധായകന്‍ പുതിയൊരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. വ്യത്യസ്തമായൊരു ടാഗ് ലൈന്‍ കൂടി ഉപയോഗിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്. brobdingnagian hit -ഇംഗ്ലീഷ് മഹാ പണ്ഡിതന്‍ രാജ എന്നായിരുന്നു പുതിയ പോസ്റ്ററില്‍ എഴുതി കാണിച്ചിരുന്നത്. സിനിമയില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുന്ന വിധമാണ് വീണ്ടും പോസ്റ്ററില്‍ ഇത്തരമൊരു വാക്ക് അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കംപ്ലീറ്റ് മാസ് എന്റര്‍ടെയ്നര്‍
കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം ഒത്തുച്ചേര്‍ന്നുളള ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്നര്‍ തന്നെയായിരുന്നു മധുരരാജ. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച മറ്റെല്ലാ താരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചു. മമ്മൂക്കയ്ക്കൊപ്പം സലീം കുമാറിന്റെ നര്‍മ്മ രംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. അനുശ്രീ,മഹിമ നമ്പ്യാര്‍,ഷംന കാസിം,അന്ന രാജന്‍ തുടങ്ങി നാല് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

വമ്പന്‍ താരനിര
നെടുമുടി വേണു,സലീംകുമാര്‍ വിജയരാഘവന്‍, സിദ്ധിഖ്, അജു വര്‍ഗീസ്,തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിട്ട് എത്തിയിരുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിന് ഷാജികുമാറായിരുന്നു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്.പോക്കിരിരാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂക്കയുടെ മധുരരാജ ഇറങ്ങിയിരുന്നത്. മധുരരാജയായുളള മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്


Click it and Unblock the Notifications











