For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ മധുരരാജ രണ്ടും കല്‍പ്പിച്ചു തന്നെ! ഒന്നൊന്നര വരവായിരിക്കും! യുഎസിലും വമ്പന്‍ റിലീസ്‌

  |
  ലോകമെമ്പാടുമായി വമ്പന്‍ റിലീസായി മധുരരാജ | Filmibeat Malayalam

  ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ മധുരരാജ റിലീസിനെത്തുകയാണ്. എപ്രില്‍ 12ന് ലോകമെമ്പാടുമായി വമ്പന്‍ റിലീസായി തന്നെയാണ് ചിത്രം എത്തുന്നത്. മധുരരാജയായുളള മെഗാസ്റ്റാറിന്റെ രണ്ടാം വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായി സിനിമ എത്തുന്നത്.

  യമണ്ടന്‍ പ്രേമകഥയിലെ പ്രണയലോലുപയെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി പോസ്റ്റര്‍! കാണൂ

  മോഹന്‍ലാലിന്റെ ലൂസിഫറിനു പിന്നാലെ അവധിക്കാലത്ത് എത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് മധുരരാജ. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലും വിദേശരാജ്യങ്ങളിലുമായി കൂടുതല്‍ തിയ്യേറ്ററുകളില്‍ മധുരരാജ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുഎസിലും വലിയ റിലീസാണ് ചിത്രത്തിനുളളത്.

  മധുരരാജയുടെ രണ്ടാം വരവ്

  മധുരരാജയുടെ രണ്ടാം വരവ്

  വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പോക്കിരിരാജ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട പടമായിരുന്നു. പോക്കിരിരാജ തന്ന ഓളം മധുരരാജയും നല്‍കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ്. മധുരരാജയിലെ മമ്മൂക്കയുടെ പ്രകടനം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

  വലിയൊരു ഓപ്പണിംഗ് തന്നെ

  വലിയൊരു ഓപ്പണിംഗ് തന്നെ

  എല്ലാതരം പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കിയ മധുരരാജയ്ക്ക് വലിയൊരു ഓപ്പണിംഗ് തന്നെ ലഭിക്കുമെന്നാണ് അറിയുന്നത്. സീ സ്റ്റുഡിയോ ഇന്റര്‍നാഷണലും ഫാര്‍സ് ഫിലിമുേം ചേര്‍ന്നാണ് മെഗാസ്റ്റാര്‍ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്. യുഎസില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ റിലീസായി മധുരരാജ മാറുമെന്നാണ് അറിയുന്നത്.

  യുഎസ് റിലീസ്

  യുഎസ് റിലീസ്

  51 സ്‌ക്രീനുകളിലാണ് മധുരരാജ യുഎസില്‍ മാത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. മോഹന്‍ലാലിന്റെ ലൂസിഫറിനു ശേഷം അമേരിക്കയില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ച മലയാള ചിത്രം കൂടിയാണ് മധുരരാജ. യുഎസിനു പുറമെ ആസ്‌ട്രേലിയ,ന്യൂസിലന്‍ഡ് തുടങ്ങിയവിടങ്ങിലും വലിയ റിലീസ് തന്നെ മെഗാസ്റ്റാര്‍ ചിത്രത്തിനുണ്ടാവുമെന്നാണ് അറിയുന്നത്. ഗള്‍ഫ് നാടുകളിലും ഫാര്‍സ് ഫിലിംസ് വലിയ റിലീസായിട്ടാണ് മധുരരാജ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

  ചിത്രത്തിന്റെ സാറ്റലൈറ്റ്

  ചിത്രത്തിന്റെ സാറ്റലൈറ്റ്

  മധുരരാജയുടെ യുഎസ് തിയ്യേറ്റര്‍ ലിസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മമ്മൂട്ടി ചിത്രത്തിന്റെ സാറ്റലൈറ്റ് വിറ്റുപോയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിലെ മുന്‍നിര ചാനലുകളിലൊന്നായ സീ കേരളമാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. 14കോടി മുടക്കി മധുരരാജയുടെ സാറ്റലൈറ്റ്, ഓഡിയോ റൈറ്റ്‌സ് സീ നെറ്റ്‌വര്‍ക്ക് വാങ്ങിയിരിക്കുന്നുവെന്നാണ് അറിയുന്നത്. സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയിരിക്കുന്നത്.

  ഉദയകൃഷ്ണയുടെ തിരക്കഥയിലാണ്

  ഉദയകൃഷ്ണയുടെ തിരക്കഥയിലാണ്

  27കോടി മുതല്‍മുടക്കിലാണ് മധുരരാജ എടുത്തിരിക്കുന്നതെന്ന് നേരത്തെ നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് അറിയിച്ചിരുന്നു. വമ്പന്‍ താരനിരയാണ് ഇത്തവണയും മമ്മൂക്ക ചിത്രത്തില്‍ അണിനിരക്കുന്നത്. അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, നോബി,ജയ്, ബാലചന്ദ്രന്‍ ചുളളിക്കാട്,ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഇത്തവണയും സംവിധായകന്‍ മധുരരാജ ഒരുക്കിയിരിക്കുന്നത്.

  പോക്കിരിരാജ കണ്ടിട്ടുളളവര്‍ക്ക് മനസിലാകും! മധുരരാജയില്‍ ജയുടെ കഥാപാത്രം റെലവന്റാണ്: മമ്മൂട്ടി

  മധുരരാജ സാറ്റലൈറ്റ് റൈറ്റ് വലിയ തുകയ്ക്ക് സ്വന്തമാക്കി സീ നെറ്റ്വര്‍ക്ക്! ഡിജിറ്റല്‍ അവകാശം ആമസോണിന്

  English summary
  mammootty's madhura raja usa release updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X