മെഗാസ്റ്റാറിന്റെ കരിയറിലെ ആദ്യ നൂറ് കോടി! മധുരരാജയും നൂറിന്റെ നിറവില്‍! വൈറല്‍ പോസ്റ്റര്‍

By Midhun Raj

Recommended Video

മധുരരാജയുടെ ഓളം തീര്‍ന്നിട്ടില്ല മക്കളേ...

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമായിരുന്നു മധുരരാജ. കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്ത സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടായിരുന്നു സിനിമ കുതിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ വിജയമായും ചിത്രം മാറിയിരുന്നു.

ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തന്നെയായിരുന്നു മധുരരാജ. അവധിക്കാല റിലീസായി ലൂസിഫറിന് പിന്നാലെയായിരുന്നു മധുരരാജയും റിലീസ് ചെയ്തിരുന്നത്. എല്ലാവരും പ്രതീക്ഷിച്ചതു പോലെ സിനിമ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ വന്‍വിജയമായ മമ്മൂട്ടി ചിത്രത്തിന്റെ 100ാം ദിന പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മധുരരാജയുടെ വിജയം

മധുരരാജയുടെ വിജയം

റിലീസ് ചെയ്ത് നൂറാം ദിനത്തിലേക്ക് മുന്നേറുന്ന വേളയിലാണ് അണിയറപ്രവര്‍ത്തകര്‍ മധുരരാജയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മെഗാസ്റ്റാറിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി മാറിയ സിനിമ നിറഞ്ഞ സദസുകളിലാണ് മിക്ക സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നത്. പോക്കിരി രാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജയുമായി സംവിധായകന്‍ വൈശാഖ് എത്തിയിരുന്നത്. ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചതു പോലെയൊരു രണ്ടാം ഭാഗം ഒരുക്കാന്‍ സംവിധായകന് സാധിക്കുകയും ചെയ്തു.

ആദ്യ നൂറ് കോടി ചിത്രം

ആദ്യ നൂറ് കോടി ചിത്രം

കൂടാതെ പുലിമുരുകന് ശേഷം അടുത്ത നൂറ് കോടി ക്ലബില്‍ ഇടംപിടിക്കാനും വൈശാഖിന് സാധിച്ചു. മമ്മൂക്കയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായ മധുരരാജ ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. മധുരരാജയായുളള മമ്മൂക്കയുടെ വരവ് തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്. പോക്കിരിരാജയുടെ വന്‍ വിജയത്തിനു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മധുരരാജ.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍

ഉദയകൃഷ്ണയുടെ തിരക്കഥയില്‍

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെയായിരുന്നു മധുരരാജയുടെ രണ്ടാം ഭാഗം ഒരുങ്ങിയിരുന്നത്. ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചതു പോലെയുളള ഒരു പ്രകടനം മെഗാസ്റ്റാറില്‍ നിന്നുണ്ടായിരുന്നു. മധുരരാജയായി പഴയതു പോലെ ഗംഭീര പ്രകടനം തന്നെയായിരുന്നു മമ്മൂട്ടി കാഴ്ചവെച്ചിരുന്നത്. മെഗാസ്റ്റാറിന്റെ കോമഡിയും പഞ്ച് ഡയലോഗുകളും ആക്ഷന് രംഗങ്ങളും തന്നെയായിരുന്നു ഇത്തവണയും ശ്രദ്ധേയമായി മാറിയിരുന്നത്.

കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍

കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍

കേരളത്തിലും വിദേശത്തുമായി വമ്പന്‍ റിലീസായിട്ട് തന്നെയാണ് മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം ഒത്തുച്ചേര്‍ന്നുളള ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു മധുരരാജ. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച മറ്റെല്ലാ താരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചു. മമ്മൂക്കയ്‌ക്കൊപ്പം സലീം കുമാറിന്റെ നര്‍മ്മ രംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. നെടുമുടി വേണു,സലീംകുമാര്‍ വിജയരാഘവന്‍, സിദ്ധിഖ്, അജു വര്‍ഗീസ്,അനുശ്രീ,മഹിമ നമ്പ്യാര്‍,ഷംന കാസിം,അന്ന രാജന്‍തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിട്ട് എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X