നൂറ് കോടിയിലേക്കുളള കുതിപ്പിലും വീഴാതെ മമ്മൂക്കയുടെ മധുരരാജ! സിനിമ അമ്പതാം ദിവസത്തിലേക്ക്! കാണൂ
മമ്മൂട്ടിയുടെ മധുരരാജ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. എപ്രില്‍ 12ന് വിഷു റിലീസായി എത്തിയ ചിത്രം ആരാധകരും പ്രേക്ഷകരും ഒന്നടങ്കം സ്വീകരിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായാണ് സിനിമ മാറിയിരിക്കുന്നത്. ഫെസ്റ്റിവല്‍ സീസണില്‍ പുറത്തിറങ്ങിയ സിനിമ എല്ലാം തരം പ്രേക്ഷകര്‍ക്കും ആസ്വദിച്ചു കാണാവുന്ന ചിത്രം കൂടിയായിരുന്നു.
ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയുമെല്ലാം തന്നെ മെഗാസ്റ്റാര്‍ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. മധുരരാജയുടെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മധുരരാജയുടെ വിജയം
പോക്കിരിരാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു മധുരരാജ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. എല്ലാവരും ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന സിനിമ കൂടിയായിരുന്നു. പോക്കിരിരാജ പോലെ തന്നെ മധുരരാജയും പക്ക മാസ് എന്റര്‍ടെയ്‌നറായി ഒരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. മമ്മൂക്കയുടെ പ്രകടനത്തിനൊപ്പം വൈശാഖിന്റെ മേക്കിങ്ങും മധുരരാജയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.

അമ്പതാം ദിവസത്തിലേക്ക്
ആരാധകരും പ്രേക്ഷകരും ഏറ്റെടുത്ത സിനിമ നിലവില്‍ അമ്പതാം ദിവസത്തിലേക്ക് കുതിക്കുകയാണ്. മോഹന്‍ലാലിന്റെ ലൂസിഫറിന് പിന്നാലെ അവധിക്കാല റിലീസായി എത്തിയ ചിത്രമായിരുന്നു മധുരരാജ. ലൂസിഫര്‍ പോലൈ വൊക്കേഷന്‍ ചിത്രങ്ങളില്‍ മികച്ച വിജയം നേടാനും സിനിമയ്ക്ക് സാധിച്ചു. അമ്പതാം ദിവസത്തിലേക്ക് മുന്നേറുന്നതിനിടെ മെഗാസ്റ്റാര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയായിരുന്നു പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്.

നൂറ് കോടിയിലേക്ക്
നേരത്തെ വളരെക്കുറച്ച് ദിവസങ്ങള്‍ക്കുളളിലായിരുന്നു സിനിമ അമ്പത് കോടി ക്ലബിലേക്ക് എത്തിയിരുന്നത്. നിലവില്‍ നൂറ് കോടി ക്ലബിലേക്കുളള കുതിപ്പിലാണ് മെഗാസ്റ്റാര്‍ ചിത്രമുളളത്. മെഗാസ്റ്റാര്‍ ചിത്രം ഈ നേട്ടം മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്. ഇപ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ചിലയിടങ്ങളില്‍ മധുരരാജ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മിനിസ്റ്റര്‍ രാജ
മധുരരാജയുടെ അടുത്ത ഭാഗത്തിനായും വളരയെധികം ആകാംക്ഷകളോയൊണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയ്ക്ക് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകുമെന്ന സൂചന നല്‍കികൊണ്ടായിരുന്നു ക്ലൈമാക്‌സ് അവസാനിപ്പിച്ചിരുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ വൈശാഖ് ഇത്തവണയും മധുരരാജ ഒരുക്കിയിരുന്നത്. പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്.

വമ്പന്‍ താരനിര
തെലുങ്ക് നടന്‍ ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തിയ സിനിമയില്‍ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും അഭിനയിച്ചു. തമിഴില്‍ നിന്നും ജയും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ പ്രാധാന്യമുളള കഥപാത്രത്തെ അവതരിപ്പിച്ചു. നെടുമുടി വേണു, വിജയരാഘവന്‍, സലീംകുമാര്‍, അജു വര്‍ഗീസ്, ബാലചന്ദ്രന്‍ ചുളളിക്കാട്, നോബി തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു താരങ്ങള്‍. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍, അന്ന രാജന്‍ തുടങ്ങിയവര്‍ നായികമാരായി അഭിനയിച്ചു.


Click it and Unblock the Notifications











