For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുരരാജ എത്താന്‍ മണിക്കൂറുകള്‍ മാത്രം! ആഘോഷങ്ങള്‍ തുടങ്ങി ആരാധകര്‍! ഗള്‍ഫിലും വമ്പന്‍ റിലീസ്! കാണൂ

  |

  മമ്മൂട്ടിയുടെ മധുരരാജയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ എല്ലായിടത്തും തുടങ്ങിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ വലിയ ചിത്രങ്ങളിലൊന്നായിട്ടാണ് മധുരരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റ് സിനിമയുടെ ട്രെയിലര്‍ തരംഗമായതുമുതല്‍ തന്നെ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു.

  കൊച്ചുണ്ണി പോലെ മാസ് ചിത്രവുമായി നിവിന്‍ പോളി! രാജീവ് രവിയുടെ തുറമുഖത്തിന് തുടക്കമായി! കാണൂ

  പോക്കിരിരാജ പോലെ ആവേശത്തിലാഴ്ത്തുന്ന ചിത്രമായിരിക്കും മധുരരാജയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രീലോഞ്ച് ചടങ്ങിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചടങ്ങില്‍ വെച്ച് മമ്മൂക്ക പറഞ്ഞ കാര്യങ്ങളും എല്ലാവരെയും ആവേശത്തിലാഴ്ത്തിയിരുന്നു. കേരളത്തിനൊപ്പം വിദേശരാജ്യങ്ങളിലും ഒരേസമയമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

  മധുരാജയെ കാത്ത് ആരാധകര്‍

  മധുരാജയെ കാത്ത് ആരാധകര്‍

  എപ്രില്‍ 12ന് റിലീസ് ചെയ്യുന്ന ചിത്രമെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെയുളള സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വൈശാഖിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ മധുരരാജ ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും എത്തുന്നത്. ലൂസിഫറിനു പിന്നാലെയെത്തുന്ന ചിത്രം വമ്പന്‍ റിലീസായി തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

  വമ്പന്‍ റിലീസ്

  വമ്പന്‍ റിലീസ്

  കേരളത്തില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെ ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും സിനിമയെത്തുമെന്നാണ് അറിയുന്നത്. മെഗാസ്റ്റാന്റെ കരിയറിലെ വമ്പന്‍ റിലീസായിരിക്കും ചിത്രത്തിന് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്ലാതരം പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കിയ മധുരരാജയ്ക്ക് വലിയൊരു ഓപ്പണിംഗ് തന്നെ ലഭിക്കുമെന്നാണ് അറിയുന്നത്. സീ സ്റ്റുഡിയോ ഇന്റര്‍നാഷണലും ഫാര്‍സ് ഫിലിമും ചേര്‍ന്നാണ് മെഗാസ്റ്റാര്‍ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.

  ജിസിസി റിലീസ്

  ജിസിസി റിലീസ്

  ജിസിസിയില്‍ മാത്രമായി 103 സെന്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുകയെന്നും അറിയുന്നു. ഇത്രയും സെന്ററുകളില്‍ നിന്നായി 553 ഷോ ആയിരിക്കും മധുരരാജയ്ക്ക് റിലീസ് ദിനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ലഭിക്കുക. ജിസിസിയില്‍ മാത്രം ഇത്രയധികം സ്‌ക്രീനുകള്‍ ലഭിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മധുരരാജ. മോഹന്‍ലാലിന്റെ ലൂസിഫറിനും ഗള്‍ഫില്‍ വമ്പന്‍ റിലീസ് തന്നെയായിരുന്നു ലഭിച്ചിരുന്നത്.

  മറ്റു രാജ്യങ്ങളില്‍

  മറ്റു രാജ്യങ്ങളില്‍

  51 സ്‌ക്രീനുകളിലാണ് മധുരരാജ യുഎസില്‍ മാത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. മോഹന്‍ലാലിന്റെ ലൂസിഫറിനു ശേഷം അമേരിക്കയില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ച മലയാള ചിത്രം കൂടിയാണ് മധുരരാജ. യുഎസിനു പുറമെ ആസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയവിടങ്ങിലും വലിയ റിലീസ് തന്നെ മെഗാസ്റ്റാര്‍ ചിത്രത്തിനുണ്ടാവുമെന്നാണ് അറിയുന്നത്.

  150 ഓളം ഫാന്‍സ് ഷോ

  150 ഓളം ഫാന്‍സ് ഷോ

  മധുരരാജയുടെ റിലീസ് ദിവസം 150 ഓളം ഫാന്‍സ് ഷോകളും ചിത്രത്തിനുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫാന്‍സ് ഷോ കളിക്കുന്ന തിയ്യേറ്ററുകളുടെ ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. മെഗാസ്റ്റാറിന്റെ വരവ് വലിയ ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്. 27 കോടി മുതല്‍ മടക്കില്‍ നെല്‍സണ്‍ ഐപ്പായിരുന്നു മധുരരാജ നിര്‍മ്മിച്ചിരുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തില്‍ മധുരരാജയായുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയായിരിക്കും മുഖ്യ ആകര്‍ഷണമായി മാറുക.

  നിത്യാ മേനോന്റെ ഹിന്ദി പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! വൈറലായി വീഡിയോ! കാണൂ

  മമ്മൂട്ടി ചിത്രത്തിന്‌ ഏഴ് ദിവസം ചെലവിട്ട ഖുശ്ബു പ്രതിഫലം വാങ്ങിയില്ല!തുറന്നുപറഞ്ഞ് സംവിധായകന്‍

  English summary
  mammootty's madhuraraja gcc release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X