For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുണ്ട്, സുരാജില്ല! സുരാജിനെ കൊണ്ട് വരണമെന്ന പ്രേക്ഷകരുടെ ആവശ്യം അംഗീകരിച്ച് മധുരരാജ ടീം!

  |
  മധുരരാജയില്‍ സുഗുണനായി സുരാജെത്തും

  റിലീസിനെത്തിയ മോഹന്‍ലാലിന്റെ ലൂസിഫറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തിയറ്ററുകള്‍ പൂരപ്പറമ്പാക്കി സിനിമ മുന്നോറി കൊണ്ടിരിക്കുകയാണ്. ഇനി മമ്മൂട്ടിയുടെ മധുരരാജയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. വിഷുവിന് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിന് ചിത്രം റിലീസിനെത്തുമെന്നാണ് കരുതുന്നത്. റിലീസിന് മുന്നോടിയായി വമ്പന്‍ പ്രമോഷനമാണ് സിനിമയ്്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  2010 ല്‍ തിയറ്ററുകളിലേക്ക് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന മധുരരാജയില്‍ പഴയ താരങ്ങളൊക്കെ ഉണ്ടാവുമോ എന്നതായിരുന്നു ആരാധകര്‍ കാത്തിരുന്നത്. സലീം കുമാര്‍ അവതരിപ്പിക്കുന്ന മനോഹരന്‍ മംഗളോദയത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അന്നേരം മുതല്‍ ആരാധകര്‍ അന്വേഷിക്കുന്നത് സുരാജ് വെഞ്ഞാറമൂടിന്റെ പോലീസ് വേഷത്തെ കുറിച്ചായിരുന്നു. സുരാജ് ചിത്രത്തിലു്‌ണ്ടെന്നുള്ള കാര്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

   മധുരരാജ

  മധുരരാജ

  ഇത്തവണത്തെ വിഷുവിന് മധുരരാജയും തിയറ്ററുകളിലുണ്ടാവും. അവധിക്കാലം ലക്ഷ്യമാക്കിയെത്തുന്ന സിനിമയുടെ കൃത്യമായ റിലീസ് തീയ്യതി പുറത്ത് വന്നിട്ടില്ല. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്നതാണെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തുന്നൈാരു എന്റര്‍ടെയിനര്‍ മൂവിയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ്. രാജ എന്ന പേരില്‍ ഗുണ്ടയായും പ്രമാണിയായിട്ടുമൊക്കെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന.

   ചിത്രത്തിലെ വമ്പന്‍ താരങ്ങള്‍

  ചിത്രത്തിലെ വമ്പന്‍ താരങ്ങള്‍

  മധുരരാജയില്‍ മമ്മൂട്ടിയ്ക്കാപ്പം വിവിധ ഭാഷകളില്‍ നിന്നുള്ള വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് താരങ്ങള്‍ ചിത്രത്തിലുണ്ടാവും.

   എസ് സുഗുണന്‍

  എസ് സുഗുണന്‍

  പോക്കിരിരാജയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമയിരുന്നു സുഗുണന്‍ എന്ന പോലീസുകാരന്‍. രാജയുടെ സഹോദരി ഭര്‍ത്താവായ ഇദ്ദേഹം ഇടിവെട്ട് സുഗുണന്‍ എന്നാണ് അറിയപ്പെടുന്നത്. പോക്കിരിരാജയില്‍ പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിച്ച കഥാപാത്രങ്ങളില്‍ ഒന്ന് സുരാജിന്റേതായിരുന്നു. മധുരരാജയിലേക്ക് വരുമ്പോള്‍ സുരാജിന്റെ അസാന്നിധ്യം ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇടിവെട്ട് സുഗുണന്‍ മധുരരാജയിലുണ്ടോ ഇല്ലെയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.

  സുഗുണനായി സുരാജെത്തും..

  സുരാജിന്റെ കഥാപാത്രം കൂടി വേണമെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ മധുരരാജയുടെ ഓഫിഷ്യല്‍ പേജില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചിരിക്കുകയാണ്. മധുരരാജയില്‍ എസ് ഐ സുഗുണനായി തന്നെ സുരാജെത്തും. അതിഥി വേഷത്തിലായിരിക്കും താരം ചിത്രത്തിലുണ്ടാവുക. തിരുവനന്തപുരത്ത് ഇതിന് വേണ്ടി പ്രത്യേക ഷൂട്ട് നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള സുരാജിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

   കിടിലന്‍ ക്ലൈമാക്‌സ്

  കിടിലന്‍ ക്ലൈമാക്‌സ്

  മധുരരാജയുടെ വരവിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെ കുറിച്ച് സംവിധായകനും താരങ്ങളും തിരക്കഥാകൃത്തുമെല്ലാം തുറന്ന് സംസാരിച്ചിട്ടുണ്ട്. അതിലൊന്ന് മധുരരാജയുടെ ക്ലൈമാക്‌സ് കിടിലനായിരിക്കുമെന്നാണ്. വിഷ്വല്‍ എഫക്ട്‌സ് എല്ലാം ചേര്‍ത്താണ് സിനിമയുടെ ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് സിനിമ പ്രേക്ഷകരെയും ആരാധകരെയും അതിശയിപ്പിക്കുമെന്നാണ് ഉദയ്കൃഷ്ണ പറയുന്നത്. ഇതിനകം സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  English summary
  Mammootty's Madhuraraja location picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X