മെഗാസ്റ്റാറിന്റെ മധുരരാജയുടെ കുതിപ്പ് തുടരുന്നു! 131 ദിവസം തികച്ച് മമ്മൂട്ടി ചിത്രം
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വിഷുക്കാലത്ത് തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് മധുരരാജ. മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് വലിയ വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ ചിത്രം വൈശാഖ് തന്നെയാണ് സംവിധാനം ചെയ്തത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും മധുരരാജ നേരത്തെ മാറിയിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിത്രത്തിന്റെ 131ാം ദിന പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മധുരരാജയുടെ ഫേസ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്.

മികച്ച പ്രേക്ഷകാഭിപ്രായം നേടിയ സിനിമ ഇപ്പോഴും തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിഷുവിനോടനുബന്ധിച്ച് എപ്രില്‍ 12നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മമ്മൂട്ടിയുടെ മധുരരാജ വീണ്ടും എത്തിയത്.
വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പകരം ഇത്തവണ തമിഴ് നടന്‍ ജയ് ആണ് എത്തിയിരുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, സലീംകുമാര്‍, ബാലചന്ദ്രന്‍ ചുളളിക്കാട്, നോബി, അജു വര്‍ഗീസ്, ജഗപതി ബാബു, മഹിമ നമ്പ്യാര്‍, ഷംന കാസിം, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇവര്‍ക്കൊപ്പം ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണും എത്തിയിരുന്നു.


Click it and Unblock the Notifications











