പോക്കിരിരാജയെക്കാള്‍ മരണമാസ് ആയിരിക്കും മധുരരാജ, എന്തുകൊണ്ടെന്നാല്‍....
വിഷു ആഘോഷത്തിന്റെ വെടിക്കെട്ടിനൊപ്പം ഇത്തവണ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുമുണ്ട്. വളരെ അധികം പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ മധുരരാജയെ കാത്തിരിയ്ക്കുന്നത്.
പോക്കിരി രാജയിലെ രാജയുടെ മധുരയില ചരിത്രമമാണ് മധുരരാജായില്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് കൊണ്ടും മംഗ്ലീഷ് കൊണ്ടും മാസ് ഡയലോഗുകൊണ്ടും സമ്പന്നമായിരുന്നു പോക്കിരിരാജ. പോക്കിരി രാജയെക്കാള്‍ മരണമാസ് ആയിരിക്കും മധുരരാജ എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിന് ചില കാരണങ്ങള്‍ പറയുന്നുണ്ട്...

മമ്മൂട്ടിയുടെ ഊര്‍ജ്ജസ്വലത
2010 ല്‍ റിലീസ് ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിലെ ലുക്കില്‍ തന്നെയാണ് മധുരരാജയില്‍ മമ്മൂട്ടി എത്തുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ലുക്കിലും എനര്‍ജ്ജിയിലും യാതൊരു മാറ്റവുമില്ല എന്നത് തന്നെ പ്രതീക്ഷയാണ്.

എല്ലാ ചേരുവകളും
പോക്കിരി രാജയിലെ ഹൈലൈറ്റ്‌സ് ആയിരുന്നു മമ്മൂട്ടിയുടെ കോമഡി രംഗങ്ങള്‍. മെഗാസ്റ്റാറിന് ഹാസ്യം വഴങ്ങില്ല എന്ന് പറഞ്ഞവരക്കെ അത് ഒരിക്കല്‍കൂടെ മാറ്റിപ്പറഞ്ഞു. ഇത്തവണയും ലുക്കിനൊത്ത കോമഡി രംഗങ്ങളും ചിത്രത്തിലുണ്ട്.

തീം സോങ്
ചിത്രത്തിന്റെ ജുക്ക് ബോക്‌സ് നേരത്തെ റിലീസ് ചെയ്തിരുന്നു. തീം സോങ് ആരാധകരിലേക്കെത്തിക്കഴിഞ്ഞു. ഗോപി സുന്ദറിന്റ ഈണത്തില്‍ ഒരുങ്ങിയ പാട്ടില്‍ നിന്നും വ്യക്തമാണ് ചിത്രം എത്രത്തോളം മാസ് ആണെന്ന്.

ആക്ഷന്‍ രംഗങ്ങള്‍
ചിത്രത്തില്‍ ആക്ഷന് എത്രത്തോളെ പ്രാധാന്യമുണ്ട് എന്നത് മോഷന്‍പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് എന്നത് ആകര്‍ഷണമാണ്.

മാസ് ഡയലോഗുകള്‍
തമിഴ് സ്‌റ്റൈലിലുള്ള പഞ്ച് ഡയലോഗുളും മമ്മൂട്ടി സ്‌റ്റൈലിലുള്ള മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാവും. ആരാധകരുടെ ആവേശം മുന്നില്‍ കണ്ടാണം സംഭാഷണങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്.


Click it and Unblock the Notifications











