രാജ രാജ രാജ! മധുര വീര രാജ! മധുരരാജയുടെ കിടിലന്‍ ടീസര്‍ പുറത്ത്! പൊളിച്ചടുക്കിയെന്ന് ആരാധകര്‍!
മമ്മൂക്കയുടെ മധുരരാജയുടെ റിലീസിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
മമ്മൂക്ക ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ഒരു ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂക്ക തന്നെയാണ് സിനിമയുടെ ആദ്യ ടീസറില്‍ തിളങ്ങിനില്‍ക്കുന്നത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ് എന്റര്‍ടെയ്‌നര്‍ ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മധുര രാജയും കൂട്ടരും എത്തുന്നത്.
പുലിമുരുകന് ശേഷം വൈശാഖ്,ഉദയ് കൃഷണ, പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മധുര രാജ. അനുശ്രീ, ഷംന കാസിം, അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍, ജയ്.അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











