മെഗാസ്റ്റാറിനൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍! മധുരരാജയുടെതായി കാത്തിരുന്ന വീഡിയോ ഗാനമെത്തി! കാണൂ

By Midhun Raj

Recommended Video

മെഗാസ്റ്റാറിനൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍!

മധുരരാജയായുളള മമ്മൂട്ടിയുടെ രണ്ടാം വരവ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. വിഷു റിലീസായി എത്തിയ സിനിമ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായാണ് മാറിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും മധുരരാജ തിയ്യേറ്ററുകളില്‍ നേട്ടമുണ്ടാക്കിയിരുന്നു.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. പോക്കിരിരാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആരാധകര്‍ പ്രതീക്ഷിച്ച ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തികൊണ്ടായിരുന്നു സിനിമയുടെ മേക്കിങ്ങ്. മധുരരാജയുടെതായി തരംഗമായി മാറിയ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

 മധുരരാജയിലെ സണ്ണി

മധുരരാജയിലെ സണ്ണി

മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സണ്ണി ലിയോണിന്റെ സാന്നിദ്ധ്യവും എല്ലാവരെയും ആവേശത്തിലാഴ്ത്തിയിരുന്നു. സണ്ണി ലിയോണ്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു മധുരരാജ. ചിത്രത്തില്‍ മോഹമുന്തിരി എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്. മധുരരാജയുടെതായി ആരാധകര്‍ ആഘോഷിച്ചു കണ്ട ഗാനങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്.

സണ്ണിയുടെ വരവ്

സണ്ണിയുടെ വരവ്

ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറായിരുന്നു ഈ പാട്ട് പാടിയിരുന്നത്. ചിത്രത്തിലെ സണ്ണിയുടെ വരവ് ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മധുരരാജയിലെ പ്രധാന രംഗങ്ങള്‍ക്കിടെയാണ് നൃത്തവുമായി ബോളിവുഡ് സുന്ദരി എത്തിയിരുന്നത്. മധുരരാജയുടെതായി പുറത്തിറങ്ങിയ സണ്ണിയുടെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

50കോടി പിന്നിട്ടാണ് മുന്നേറുന്നത്

50കോടി പിന്നിട്ടാണ് മുന്നേറുന്നത്

അതേസമയം ഇപ്പോഴും തിയ്യേറ്ററുകളില്‍ തുടരുന്ന ചിത്രം 50കോടി പിന്നിട്ടാണ് മുന്നേറുന്നത്. നിലവില്‍ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമായി മാറുവാനുളള കുതിപ്പിലാണ് മധുരരാജ. വിഷു റിലീസായി എപ്രില്‍ 12നായിരുന്നു മധുരരാജ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം തന്നെ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

കോമഡിയും പഞ്ച് ഡയലോഗുകളും

കോമഡിയും പഞ്ച് ഡയലോഗുകളും

മമ്മൂട്ടിയുടെ കോമഡിയും പഞ്ച് ഡയലോഗുകളും ആക്ഷന് രംഗങ്ങളും തന്നെയായിരുന്നു ഇത്തവണയും ശ്രദ്ധേയമായി മാറിയിരുന്നത്. ഇത്തവണയും ആരാധകരെ മടുപ്പിക്കാത്ത രീതിയിലുളള ഒരു അവതരണം തന്നെയായിരുന്നു സംവിധായകന്‍ വൈശാഖ് ചെയ്തിരുന്നത്. പുലിമുരുകന് ശേഷം മധുരരാജയിലൂടെ സംവിധായകന്‍ വീണ്ടും വിജയം ആവര്‍ത്തിച്ചിരുന്നു. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന രീതിയിലായിരുന്നു വൈശാഖിന്റെ മേക്കിങ്.

സലീം കുമാറിന്റെ നര്‍മ്മ രംഗങ്ങള്‍ക്കും

സലീം കുമാറിന്റെ നര്‍മ്മ രംഗങ്ങള്‍ക്കും

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച മറ്റെല്ലാ താരങ്ങളും ശ്രദ്ധേയ പ്രകടനം ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം സലീം കുമാറിന്റെ നര്‍മ്മ രംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. അനുശ്രീ,മഹിമ നമ്പ്യാര്‍,ഷംന കാസിം,അന്ന രാജന്‍ തുടങ്ങി നാല് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. നെല്‍സണ്‍ ഐപ്പായിരുന്നു മധുരരാജയുടെ നിര്‍മ്മാണം.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X