മമ്മൂക്കയുടെ മെഗാ മാസ് റിലീസായി മധുരരാജ! മെഗാസ്റ്റാര്‍ ചിത്രം മിന്നിക്കാനുളള വരവാണ്! കാണൂ
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാസ് ഹീറോ പരിവേഷമുളള മധുരരാജ തിയ്യേറ്ററുകള്‍ ഒന്നടങ്കം അടക്കി ഭരിക്കുമെന്നു തന്നെയാണ് ആരാധക പ്രതീക്ഷകള്‍. പോക്കിരിരാജ ഇറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അണിയറക്കാര്‍ രണ്ടാം ഭാഗവുമായി എത്തുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും പാട്ടുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വലിയ ഹൈപ്പുമായി എത്തുന്ന സിനിമ ആഘോഷിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്. ഇതിനിടെ മധുരരാജയുടെ റിലീസ് സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മധുര രാജയുടെ രണ്ടാം വരവ്
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് മധുരരാജ. പോക്കിരി രാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുളള മാസ് ചേരുവകളെല്ലാം സിനിമയിലുണ്ടാവുമെന്നും അറിയുന്നു. വലിയ ക്യാന്‍വാസില്‍ തന്നെയാണ് മധുരരാജ അണിയിച്ചൊരുക്കുന്നത്.

പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി
നേരത്തെ സിനിമയുടെ സാറ്റലൈറ്റ് അവകാശം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന എറ്റവും വലിയ തുകയ്ക്ക് വിറ്റുപോയിരുന്നു.കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരേപോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ വൈശാഖ് തന്നെ പറഞ്ഞിരുന്നു. പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി ടെക്നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും.നെല്‍സണ്‍ ഐപ്പാണ് ഇത്തവണ മമ്മൂക്കയുടെ മധുര രാജ നിര്‍മ്മിക്കുന്നത്.

പീറ്റര്‍ ഹെയ്‌ന്റെ സംഘടനരംഗങ്ങളും
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌ന്റെ സംഘടനരംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. മമ്മൂട്ടിയും പീറ്റര്‍ ഹെയ്‌നും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനു വേണ്ടി ഒന്നിച്ചിരിക്കുന്നത്. പുലിമുരുകനും ശേഷം വൈശാഖ് പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മധുര രാജയ്ക്കുണ്ട്. നേരത്തെ ഗോപീ സുന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി
അതേസമയം മധുരരാജയുടെ റിലീസ് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു സമുഹ മാധ്യമങ്ങളില്‍ പുതിയതായി പുറത്തുവന്നത്. കേരളത്തിനു പുറമെ ഗള്‍ഫ് രാജ്യങ്ങളിലും സിനിമ ഒരേസമയം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മധുരരാജയുടെ ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷണലാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വമ്പന്‍ റിലീസായിട്ടാകും സിനിമ പ്രദര്‍ശനത്തിന് എത്തുക. 30 കോടി ബഡ്ജറ്റിലാണ് മധുര രാജ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,

വിഷുവിന്
എപ്രില്‍ 12ന് വിഷു റിലീസായിട്ടാകും മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുര രാജയില്‍ അണിനിരക്കുന്നത്. അനുശ്രീ, ഷംന കാസിം, അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍, ജയ്.അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു. പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











