50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ആദ്യ ദിനം 23 കോടി കളക്ഷനാണ് മമ്മൂട്ടി ചിത്രം ലോകമെമ്പാടുനിന്നും നേടിയത്. വമ്പന്‍ റിലീസായി എത്തിയ സിനിമയ്ക്ക് എല്ലായിടത്തുനിന്നും മികച്ച വരവേല്‍പ്പ് തന്നെ ലഭിച്ചു. നാല് ഭാഷകളിലാണ് സിനിമ ഒരുമിച്ച് റിലീസ് ചെയ്തത്. അതേസമയം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് സിനിമ 50 കോടി ക്ലബില്‍ എത്തിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

mamangam,

10000ല്‍ അധികം ഷോകളാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി ചിത്രത്തിന്റെതായി നടന്നത്. നാലാം ദിനം പൂര്‍ത്തിയാകുമ്പോള്‍ സിനിമ 60 കോടിക്കടുത്ത് കളക്ഷന്‍ നേടിയതായും അറിയുന്നു. അതേസമയം ആദ്യ ദിനത്തില്‍ ലഭിച്ച കളക്ഷന്‍ രണ്ടാം ദിനത്തില്‍ എത്തിയപ്പോള്‍ ഇടിവുണ്ടായിരുന്നു. രണ്ടാം ദിനത്തില്‍ 15 കോടിക്കടുത്താണ് മാമാങ്കത്തിന് കളക്ഷന്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി നിര്‍മ്മിച്ച ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്തത്. ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും ചന്തുണ്ണിയായി അച്യുതനും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇവര്‍ക്കൊപ്പം സിദ്ധിഖ്, മണിക്കുട്ടന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, പ്രാചി ടെഹ്ലാന്‍, ഇനിയ, അനു സിത്താര തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X