twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെന്‍സറിംഗ് കഴിഞ്ഞ് മെഗാസ്റ്റാറിന്റെ മാമാങ്കം! ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംക്ഷയോടെ ആരാധകര്‍

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി മാമാങ്കം വരികയാണ്. ഡിസംബര്‍ 12ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തില്‍ മാത്രം 400ഓളം തിയ്യേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

    mamangam

    ഇപ്പോഴിതാ റിലീസിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യമെന്നും അറിയുന്നു. എം പദ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്.

    വില്ലന് പിന്നാലെ നായകനായും തിളങ്ങി അജു വര്‍ഗീസ്! കമലയുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെവില്ലന് പിന്നാലെ നായകനായും തിളങ്ങി അജു വര്‍ഗീസ്! കമലയുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

    Recommended Video

    Mamangam release date postponed | FilmiBeat Malayalam

    55 കോടി ബഡ്ജറ്റിലാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും റിലീസ് ചെയ്യും. നേരത്തെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാന്‍,ഷെയ്‌ന്‌റെ സ്വഭാവത്തോട് യോജിക്കാനാവില്ലെന്ന് വിനയന്‍താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാന്‍,ഷെയ്‌ന്‌റെ സ്വഭാവത്തോട് യോജിക്കാനാവില്ലെന്ന് വിനയന്‍

    English summary
    Mammootty's Mamangam Movie Censoring Finished
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X