മമ്മൂട്ടിയുടെ മാമാങ്കം ഒരുങ്ങുന്നത് ചരിത്ര റിലീസിന്! പുതിയ സ്റ്റിലുകള്‍ ഏറ്റെടുത്ത് ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെതായി ഇക്കൊല്ലം തിയ്യേറ്ററുകളിലേക്ക് എത്തുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് മാമാങ്കം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയുമായി മമ്മൂട്ടി എത്തുന്നത്. നവംബര്‍ 21ന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.
വമ്പന്‍ താരനിര അണിനിരക്കുന്ന മാമാങ്കം ചരിത്ര വിജയമാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. അതേസമയം മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ പുതിയ സ്റ്റിലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

സിനിമയ്ക്കായി പ്രേക്ഷകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന വേളയിലാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സ്റ്റിലുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, അച്യൂതന്‍, പ്രാചി ടെഹ്ലാന്‍ തുടങ്ങിയവരുടെ സ്റ്റിലുകളാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെയും ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള സ്റ്റിലുകള്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

50 കോടി ബഡ്ജറ്റിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ സംവിധായകന്‍ എം പദ്മകുമാര്‍,ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുളളവര്‍ പറഞ്ഞിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാമാങ്കത്തിന്റെ അവസാന ഘട്ട ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുന്നു.

ചാവേറായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കരായിട്ടാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരിക്കുന്നത്. മാസ്റ്റര്‍പീസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍ വീണ്ടും അഭിനയിച്ച ചിത്രം കൂടിയാണ് മാമാങ്കം. മമ്മുട്ടിക്കൊപ്പം മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തിനായും ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. നടി പ്രാചി ടെഹ്ലാന്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സ്റ്റിലുകളില്‍ നടിയും തിളങ്ങിയിരുന്നു. അതേസമയം മാമാങ്കം ബാഹുബലി പോലൊരു ചിത്രമായിരിക്കില്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിഷ്വല്‍ എഫക്ടസും ഗ്രാഫിക്‌സുമെല്ലാം വളരെ കുറച്ചുമാത്രമാണ് സിനിമയില്‍ ഉപയോഗിക്കുന്നതെന്നും അറിയുന്നു. ഏതായാലും അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.


Click it and Unblock the Notifications