കിടിലന്‍ ആക്ഷനും പഞ്ച് ഡയലോഗുകളുമായി മാമാങ്കം ട്രെയിലര്‍! മെഗാസ്റ്റാര്‍ മിന്നിച്ചു! വീഡിയോ
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് മമ്മൂട്ടിയുടെ മാമാങ്കം ട്രെയിലര്‍ എത്തി. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദ്യശ്യ വിസ്മയം തന്നെയായിരിക്കും സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന സൂചനകളോടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം തന്നെ ഉണ്ണി മുകുന്ദനും ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നു. ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ട്രെയിലര്‍ കൃത്യം നാല് മണിക്ക് റിലീസ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും അല്‍പം വൈകിയാണ് എത്തിയത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ മമ്മൂട്ടി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 50 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം എത്തുന്നത്. എറണാകുളത്ത് കൂറ്റന്‍ സെറ്റുകളിട്ട് കൊണ്ടായിരുന്നു സിനിമ നേരത്തെ ചിത്രീകരിച്ചിരുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











