കാത്തിരിപ്പിനൊടുവില്‍ മെഗാസ്റ്റാറിന്റെ മാമാങ്കം ടീസര്‍! ആവേശത്തോടെ ആരാധകര്‍
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മെഗാസ്റ്റാറിന്റെ കരിയറിലെ എറ്റവും വലിയ ചിത്രം നിലവില്‍ അവസാന ഘട്ടത്തിലാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ചരിത്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

കൂറ്റന്‍ സെറ്റുകളുടെ അകമ്പടിയോടെയാണ് സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നത്. മമ്മൂട്ടിക്കൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം മമ്മൂക്കയ്‌ക്കൊപ്പം തന്നെ ഉണ്ണി മുകുന്ദനും തിളങ്ങിയിരുന്നു. മാമാങ്കത്തിന്റെ ആദ്യ ടീസര്‍ സെപ്റ്റംബര്‍ 28നാണ് പുറത്തിറങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് കാവ്യ ഫിലിംസിന്റെ യൂടുബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറങ്ങുന്നത്.

മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി,തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശങ്കര്‍ രാമകൃഷ്ണനാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. മാമാങ്കത്തില്‍ മെഗാസ്റ്റാറിന്റെ പ്രകടനം കാണാനായിട്ട് തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മുന്‍പ് സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ ചരിത്ര സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മാമാങ്കവും അതുപോലെ വലിയ വിജയമാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

മലയാള സിനിമാ ചരിത്രത്തിലെ എറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിന് വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിരുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിലെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിച്ചത് ഇവിടെയായിരുന്നു. കനിഹ, അനു സിത്താര. പ്രാചി ടെഹ്ലന്‍ തുടങ്ങിയവരാണ് മാമാങ്കത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
Recommended Video

കണ്ണൂര്‍,ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ ,കൊച്ചി തുടങ്ങിയവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. എം ജയചന്ദ്രനാണ് ഇത്തവണ മമ്മൂട്ടി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ നവംബറിലായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications