മാമാങ്കത്തിന്റെ വരവ് ചരിത്രം കുറിക്കാന്‍! മറ്റു ഭാഷകളിലും വമ്പന്‍ റിലീസ്! ടീസറുകള്‍ ഉടന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കം റിലീസായിനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമ വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ടീസര്‍ ഇതുവരെ 23 ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്. മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണിയും തിളങ്ങിയിരുന്നു. മലയാളം ടീസറിന് പിന്നാലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മറ്റു ഭാഷകളിലെ ടീസറും റിലീസിങ്ങിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി ടീസറുകള്‍ ഒക്ടോബര്‍ നാലിനാണ് പുറത്തിറങ്ങുക. ഹിന്ദി ടീസര്‍ രാവിലെ ഒന്‍പതിനും തെലുങ്ക് ടീസര്‍ രാവിലെ 11നും തമിഴ് ടീസര്‍ ഉച്ചയ്ക്ക് ഒന്നിനും പുറത്തിറങ്ങും. അന്യഭാഷാ ടീസറുകളുടെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഹിസ്റ്ററി ഓഫ് ദ ബ്രേവ് എന്നാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം നായിക പ്രാചി ടെഹ്ലാന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഉണ്ണിമായ എന്ന കഥാപാത്രമായിട്ടാണ് നടി ചിത്രത്തില്‍ എത്തുന്നത്. നടിയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.

ഇന്ത്യയിലെ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് താരം കൂടിയായ പ്രാചി ടെഹ്ലാന്‍ മാമാങ്കത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രാചി ടെഹ്ലാനു പുറമെ അനു സിത്താര, കനിഹ തുടങ്ങിയവരും ചിത്രത്തിലെ നായികമാരാണ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയുളള സെറ്റിലായിരുന്നു മാമാങ്കത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിച്ചിരുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം, വാഗമണ്‍,എറണാകുളം തുടങ്ങിയവിടങ്ങളിലും ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകളായിരുന്നു.
Recommended Video

ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. അരവിന്ദ് സാമി,നീരജ് മാധവ്, സുദേവ് നായര്‍, മോഹന്‍ ശര്‍മ്മ, മാളവിക മേനോന്‍, സുനില്‍ സുഗത, അഭിരാമി വി അയ്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മനോജ് പിളെള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രാജ മുഹമ്മദാണ് എഡിറ്റിങ് ചെയ്യുന്നത്. എം. ജയചന്ദ്രന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് സഞ്ചിത് ബല്‍ഹാര ,അങ്കിത് ബല്‍ഹാര തുടങ്ങിയവരാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











