വീണ്ടും മമ്മൂട്ടി തരംഗമാക്കി, മാമാങ്കത്തിന്റെ ടീസര്‍ ഒരു ദിവസം കൊണ്ട് കണ്ടത് പതിനേഴ് ലക്ഷം ആളുകള്‍
ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് വേണ്ടി മലയാള സിനിമാപ്രേമികള്‍ കാത്തിരിപ്പിലാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും ആകാംഷ ഉണര്‍ത്തുന്ന ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ടീസര്‍ ലോഞ്ച് ചെയ്ത് പത്ത് മണിക്കൂര്‍ പിന്നിടുമ്പോള്‍ 1.73 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ നിന്നും കണ്ടിരിക്കുന്നത്. അതിനൊപ്പം ലൈക്ക്‌സും കിട്ടിയിരിക്കുകയാണ്.
ടീസറിലെ ഡയലോഗും അവതരണവുമെല്ലാം സിനിമയുടെ മികവിനെ വിലയിരുത്തുന്നതാണ്. ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനുമാണ് ടീസറിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ രാജകീയ എന്‍ട്രിയാണ് കാണിച്ചിരിക്കുന്നത്. തിയറ്ററുകളെ പൂരപ്പറമ്പക്കാന്‍ പാകമുള്ള സിനിമയായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല.

നവംബര്‍ 21 ന് റിലീസിനെത്താന്‍ സാധ്യതയുള്ളതായിട്ടാണ് അറിയുന്നത്. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കണ്ടിരുന്ന മഹാമേളയായ മാമാങ്കമാണ് സിനിമയ്ക്ക് ആസ്പദമാക്കുന്നത്. കോഴിക്കോട്ടെ സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളെയാണ് മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങള്‍ അവതരിപ്പിക്കുന്നത്.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ വമ്പന്‍ റിലീസിനാണ് മാമാങ്കം ഒരുങ്ങുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications