കാത്തിരിപ്പുകള്‍ക്ക് വിട, മാമാങ്കം വിസ്മയം തന്നെ! രാജകീയമായി മമ്മൂട്ടി, ഉണ്ണി മുകുന്ദനാണ് തിളങ്ങിയത്
മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്നത് മാമാങ്കത്തിന് വേണ്ടിയാണ്. ഇതുവരെ കേരളത്തില്‍ നിന്നുമൊരുക്കിയ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് മാമാങ്കമെത്തുന്നത്. യുദ്ധവും ചരിത്രവും കേര്‍ത്തിണക്കി ഒരുക്കുന്നതിനാല്‍ മാമാങ്കം ബോക്‌സോഫീസില്‍ വലിയൊരു റെക്കോര്‍ഡ് തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ബ്രഹ്മാണ്ഡ ചിത്രമായിട്ടൊരുക്കുന്ന മാമാങ്കത്തില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത് പോലെ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഒഫീഷ്യല്‍ ടീസര്‍ എത്തിയത്. മാമാങ്കത്തെ കുറിച്ച് ആരാധകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷ ഉയര്‍ത്താന്‍ പാകത്തിനാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത കാഴ്ച ലോകത്ത് ഇതേ ഉള്ളു. കണ്ണ് നിറച്ച് കണ്ടോളൂ... മാമാങ്ക മഹാമഹം. എന്ന ഇന്‍ട്രോടെയാണ് മാമാങ്കം ടീസര്‍ ഒരുക്കിയിരിക്കുന്നത്. 'അടിമയായി ജീവിച്ച് മരിക്കുന്നതല്ല, ചാവേറായി ചാവലാണ് നമ്മുടെ പാരമ്പര്യം' ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങള്‍ ചാവേറായി എത്തുന്നതും മമ്മൂട്ടിയെ കുറിച്ചുള്ള ഇന്‍ട്രോയും ടീസറിലുണ്ട്.

ആ വല്ല്യമാമയോളം വല്യ അഭ്യാസി, അതിന് മുന്നും പിന്നുമില്ലാത്തവന്‍, കാണാന്‍ പറ്റാത്ത വേഗം. അളക്കാന്‍ പറ്റാത്ത ഉയരത്തില്‍ പെരുമലക്കം. എന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ രാജകീയമായിട്ടുള്ള മാസ് എന്‍ട്രി. ടീസറിന്റെ അവസാന നിമിഷങ്ങളിലാണ് മമ്മൂട്ടിയെ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ടീസറിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത്. ചാവേറുകളായി പടപൊരുതുന്ന താരങ്ങളെ കണ്ട് പ്രേക്ഷകരും അത്ഭുതപ്പെട്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമിതെന്ന സൂചനകളെല്ലാമുണ്ട്.

പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ടീസര്‍ വലിയ തരംഗമായിരിക്കുകയാണ്. 2019 ല്‍ തന്നെ സിനിമ എത്തുമെന്ന കാര്യവും അവസാനം പറഞ്ഞിട്ടുണ്ട്. ഇക്കൊല്ലം നവംബര്‍ 21 ന് മാമാങ്കം റിലീസ് തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഒരേ സമയം തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലേക്ക് കൂടി സിനിമ എത്തിക്കും. ആഗോളതലത്തില്‍ വമ്പന്‍ റിലീസിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ പ്രമോഷന്‍ ആരംഭിച്ചിരിക്കുകയാണ്.

മലയാളത്തിന്റെ മഹാമേളയായിരുന്നു മാമാങ്കം. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കണ്ടിരുന്ന മഹാമേള. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടവും വീരന്മാര്‍ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കവും ബിഗ് സ്‌ക്രീനില്‍ കാണാം. കുട്ടികള്‍ക്ക് പഠിക്കാനുള്ള ചരിത്രകഥയും മുതിര്‍ന്നവര്‍ക്ക് ആവേശമാവുന്ന പലതും ചിത്രത്തിലുണ്ടെന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് നടി പ്രാചി തെഹ്ലന്‍ നായികയായിട്ടെത്തുമ്പോള്‍ കനിഹ, അനു സിത്താര, അഭിരാമി എന്നിവരും നായികമാരാവുന്നു. തമിഴ് നടന്‍ അരവിന്ദ് സ്വാമി, ഉണ്ണി മുകുന്ദന്‍, അയ്യര്‍, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, സുനില്‍ സുഗദ, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും. ഇന്ത്യയിലെ മറ്റ് ബ്രഹ്മാണ്ഡ സിനിമകളൊരുക്കിയ സാങ്കേതിക പ്രവര്‍ത്തകരാണ് മാമാങ്കത്തിന് പിന്നണിയിലുള്ളത്.


Click it and Unblock the Notifications