മാമാങ്കം യുഎസ്-കാനഡ റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്! തരംഗമാകാന്‍ മമ്മൂട്ടി ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം വമ്പന്‍ റിലീസിനായി തയ്യാറെടുക്കുകയാണ്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ സിനിമയായിട്ടാണ് ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. നാലു ഭാഷകളിലായി എത്തുന്ന സിനിമ ലോകമെമ്പാടുമായി വലിയ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നത്. മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സിനെക്കുറിച്ചുളള പുതിയ വിവരം പുറത്തുവന്നിരുന്നു.

ഈ മേഖലയില്‍ നിന്ന് ഒരു മോളിവുഡ് ചിത്രത്തിന് വിതരണാവകാശത്തിന് ലഭിക്കുന്ന എറ്റവും വലിയ തുകയ്ക്കാണ് റൈറ്റ്‌സ് കൈമാറിയിരിക്കുന്നതെന്ന് അറിയുന്നു. നാലു ഭാഷകളിലെ പതിപ്പും ഇവിടെ റിലീസിനെത്തും.മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് മിഡാസ് ഗ്രൂപ്പാണ്. ആദ്യമായാണ് ഇവര്‍ ഒരു മലയാള ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിക്കുന്നത്.
യുഎഇ-ജിസിസി സെന്ററുകളിലും വലിയ റിലീസായി മാമാങ്കം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫാര്‍സ് ഫിലിംസിന്റെ സഹകരണത്തോടെ കാവ്യ ഫിലിംസ് തന്നെയാണ് സിനിമ എത്തിക്കുന്നത്. ഡിസംബര്‍ 12നാണ് ചിത്രത്തിന്റെ റിലീസ്. മാമാങ്കത്തിന്റെ എല്ലാ ഭാഷകളിലെയും ട്രെയിലറുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആരാധകരെ പോലെ തന്നെ പ്രേക്ഷകരും വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.


Click it and Unblock the Notifications