യുദ്ധത്തിനൊരുങ്ങി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും! മാമാങ്കത്തിനെ വേറെ ലെവലാക്കിയ പോസ്റ്റര്‍ പുറത്ത്

Recommended Video

യുദ്ധഭേരി മുഴക്കി 'മാമാങ്കം': ഫസ്റ്റ് ലുക്കില്‍ തിളങ്ങി മമ്മൂട്ടി

മാമാങ്കം എന്താണെന്ന് മമ്മൂട്ടിയുടെ സിനിമ പ്രഖ്യാപിച്ചതോടെയാണ് മലയാളികള്‍ തിരിച്ചറിഞ്ഞത്. ഒടുവില്‍ കഥയുടെ പ്രത്യേകത കൊണ്ടും വിവാദങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ മാമാങ്കത്തിന് വേണ്ടി മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രീകരണവും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുമെല്ലാം അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

നേരത്തെ പറഞ്ഞ് അറിയിച്ചിരുന്നത് പോലെ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. യുദ്ധത്തിനിടെയുള്ള മമ്മൂട്ടിയുടെയും ഉണ്ണി മുകുന്ദന്റെയും ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം നൂറ് ശതമാനം ശരി വെക്കുന്നാതണ് പോസ്റ്റര്‍.

പോസ്റ്റര്‍ തരംഗം

പോസ്റ്റര്‍ തരംഗം

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് വരുമെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ മുതല്‍ ആരാധകരുടെ ആകാംഷ ഇരട്ടിയായി. ഒടുവില്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന സിനിമയിലെ മാസ് രംഗമെന്ന സൂചന നല്‍കി ഫസ്റ്റ് ലുക്ക് എത്തിയിരിക്കുകയാണ്. യുദ്ധത്തിനിടെ ശത്രുക്കളെ തുരുത്തുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനും. ഒപ്പം ഉയരത്തില്‍ ചാടി വെട്ടുന്ന ഒരു കുട്ടിയുടെ ചിത്രവും ആയിരക്കണക്കിന് ആളുകളാണ് വാളും പരിചയുമായി ഇവര്‍ക്ക് പിന്നാലെ ഓടി അടുക്കുന്നതെന്നും പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്. പുറത്ത് വന്ന മിനുറ്റുകള്‍ക്കുള്ളില്‍ പോസ്റ്റര്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

 മാമാങ്കം സിനിമയാവുന്നു

മാമാങ്കം സിനിമയാവുന്നു

12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ് മലയാളം വേദിയാകാന്‍ പോകുന്നത്. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനാണ്. വീരന്മാര്‍ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കം. പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കം. മലയാളത്തിന്റെ മഹാമേളയായിരുന്ന, ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായിട്ടാണ് മമ്മൂട്ടി ചിത്രം വരുന്നത്.

  അവസാന മിനുക്ക് പണികളില്‍

അവസാന മിനുക്ക് പണികളില്‍

മണ്‍മറഞ്ഞു പോയ ആ പോരാട്ടകാലം ഒരുക്കുന്ന ചിത്രം വമ്പന്‍ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ്. സജീവ് പിള്ള തിരിക്കഥ എഴുതിയ ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്സാണ് ആക്ഷനൊരുക്കുന്നത്.

താരസമ്പന്നമായ സിനിമ

താരസമ്പന്നമായ സിനിമ

ബോളിവുഡ് നടി പ്രാചി തെഹ്ലനാണ് നായിക. പ്രാചിയ്ക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളായി അഞ്ച് നായികമാരും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടന്‍ അരവിന്ദ് സ്വാമി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, അഭിരാമി അയ്യര്‍, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, സുനില്‍ സുഗദ, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും. ഇവരെ കൂടാതെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാവും. എം ജയചന്ദ്രനാണ് മാമാങ്കത്തിന് സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ 2019 ല്‍ തന്നെ മാമാങ്കം റിലീസ് ചെയ്യുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X