മമ്മൂട്ടിയുടെ മാമാങ്കം റിലീസ് ചരിത്രമാക്കാന്‍ അണിയറക്കാര്‍! നാല് ഭാഷകളില്‍ സിനിമയുടെ റിലീസ്

By Midhun Raj

മമ്മൂട്ടി ചരിത്ര കഥാപാത്രങ്ങളായി എത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റു നടന്മാരേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന പ്രകടനം മമ്മൂക്ക കാഴ്ചവെക്കാറുണ്ടെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.

അത്തരത്തില്‍ സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം ആകാംക്ഷകളോടെ ഉറ്റുനോക്കുന്നൊരു ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ വലിയ സിനിമകളിലൊന്നായി ഒരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ സംന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മാമാങ്കത്തിന്റെ വരവ്

മാമാങ്കത്തിന്റെ വരവ്

ഏറെക്കാലത്തിന് ശേഷമാണ് ചരിത്ര കഥാപാത്രമായുളള മമ്മൂട്ടിയുടെ ഒരു ചിത്രം മലയാളത്തില്‍ വരുന്നത്. പഴശ്ശിരാജയുടെ വലിയ വിജയത്തിന് ശേഷം ഇത്തരം സിനിമകള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അത് സംഭവിക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം അതിവേഗമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

നാല് ഭാഷകളില്‍

നാല് ഭാഷകളില്‍

സിനിമ നാല് ഭാഷകളില്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ പേരന്‍പ്, യാത്ര തുടങ്ങിയ സിനിമകളുടെ വിജയം തമിഴിലും തെലുങ്കിലും മമ്മൂട്ടിക്ക് സ്വീകാര്യത കൂടുവാന്‍ കാരണമായിരുന്നു.

ചരിത്രമാകും

ചരിത്രമാകും

വമ്പന്‍ റിലീസായി തന്നെയായിരിക്കും ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മാമാങ്കത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചരിത്ര കഥാപാത്രമായുളള മമ്മൂക്കയുടെ ഗെറ്റപ്പും ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണിച്ചിരുന്നു.

കൊച്ചിയിലെ ഒഴിഞ്ഞു കിടന്ന സ്ഥലമായിരുന്നു

കൊച്ചിയിലെ ഒഴിഞ്ഞു കിടന്ന സ്ഥലമായിരുന്നു

ഏക്കറുകളോളം പരന്നുകിടക്കുന്ന കൂറ്റന്‍ സെറ്റാണ് സിനിമയുടെ ചിത്രീകരണത്തിനായി അണിയറക്കാര്‍ ഉപയോഗിക്കുന്നത്. കൊച്ചിയിലെ ഒഴിഞ്ഞു കിടന്ന സ്ഥലമായിരുന്നു അണിയറക്കാര്‍ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ആണ് ചിത്രത്തിന്റെ റിലീസുണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ശേഷം വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും സിനിമയ്ക്ക് ആവശ്യമായി വരും.

50 കോടിയോളം മുതല്‍മുടക്കിലാണ്

50 കോടിയോളം മുതല്‍മുടക്കിലാണ്

50 കോടിയോളം മുതല്‍മുടക്കിലാണ് മമ്മൂട്ടിയുടെ മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അനു സിത്താര,പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്.ഉണ്ണി മുകുന്ദന്‍, അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരാണ് മാമാങ്കത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X