മമ്മൂട്ടിയുടെ മാമാങ്കം വീണ്ടും പ്രതിസന്ധിയില്‍! മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ മാറ്റം!കാണൂ
Recommended Video

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന സിനിമകളിലൊന്നാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം.
നേരത്തെ വലിയ പ്രതിസന്ധിയില്‍പ്പെട്ടിരുന്ന ചിത്രം അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് പുനരാരംഭിച്ചിരുന്നത്. സജീവ് പിളളയ്ക്കു പകരം എം പദ്കുമാറിന്റെ സംവിധാനത്തിലാണ് ഇപ്പോള്‍ ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം മെഗാസ്റ്റാര്‍ ചിത്രം വീണ്ടും പ്രതിസന്ധിയിലായതായി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാമാങ്കം
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. മാമാങ്കത്തില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നടന്‍ ഉണ്ണി മുകുന്ദനും പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.

സിനിമ വീണ്ടും പ്രതിസന്ധിയില്‍
ആതിരപ്പിളളിയിലാണ് മാമാങ്കത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി നില്‍ക്കേ സിനിമ വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിലെ കനത്ത ചൂട് കാരണം മുഴുവന്‍ ദിവസം ഷൂട്ടിംഗ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് അണിയറ പ്രവര്‍ത്തകരുളളത്. കനത്ത വെയിലും ചൂടും കാരണം സിനിമയുടെ ഷൂട്ടിംഗ് സമയം ക്രമീകരിച്ചിരുന്നു.

ഷൂട്ടിംഗ് സമയം പുന:ക്രമീകരിച്ചു
സാധാരണ ദിവസങ്ങളില്‍ അതിരാവിലെ തുടങ്ങി വൈകീട്ടു ആറു വരെയാണ് ചിത്രീകരണം നടക്കാറുളളത്. എന്നാലിപ്പോള്‍ നാലുമണി മുതല്‍ ആറുമണിവരെയാണ് മാമാങ്കത്തിന്റെ ഷൂട്ടിംഗ് ആതിരപ്പിളളിയില്‍ നടക്കുന്നത്. മമ്മൂട്ടി,ഉണ്ണി മുകുന്ദന്‍, മണികണ്ഠന്‍ തുടങ്ങിയ നടന്‍മാര്‍ ഉള്‍പ്പെടെയുളള ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രീകരണം ക്രമീകരിച്ചതോടെ മമ്മൂട്ടി എറണാകുളത്തെ വീട്ടില്‍ നിന്ന് മൂന്ന് മണിയോടെ എത്തി ഷൂട്ടിംഗിനു ശേഷം തിരിച്ചുപോകുന്നു.

വമ്പന്‍ താരനിര
50 കോടിയോളം മുതല്‍മുടക്കിലാണ് മമ്മൂട്ടിയുടെ മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അനു സിത്താര,പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി,സുദേവ് നായര്‍,നീരജ് മാധവ്,മാളവിക മോഹന്‍
തുടങ്ങിയവരാണ് മാമാങ്കത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മമ്മൂക്കയുടെ മാമാങ്കം നിര്‍മ്മിക്കുന്നത്. പഴശ്ശിരാജ പോലൊരു ചിത്രമാണ് മെഗാസ്റ്റാറില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്

മാമാങ്കത്തിന്റെ ബാക്കി ഭാഗങ്ങള്‍
അടുത്തിടെയായിരുന്നു ചിത്രത്തിന്റെ സെറ്റില്‍ മമ്മൂക്ക ജോയിന്‍ ചെയ്തിരുന്നത്. മാമാങ്കത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി 60 ദിവസത്തെ ഡേറ്റാണ് മെഗാസ്റ്റാര്‍ നല്‍കിയിരിക്കുന്നത്. സംവിധായകന്‍ സജീവ് പിള്ളയെ മാറ്റിക്കൊണ്ടായിരുന്നു എം പദ്കുമാര്‍ ചിത്രം ഏറ്റെടുത്തിരുന്നത്. മാമാങ്കത്തിന്റെതായി ചിത്രീകരിച്ച രംഗങ്ങള്‍ നന്നായില്ലെന്ന കാരണം ചുണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആദ്യ സംവിധായകനെ നിര്‍മ്മാതാവ് മാറ്റിയിരുന്നത്


Click it and Unblock the Notifications











