പഴശ്ശിരാജയെ വെല്ലുമോ മമ്മൂക്കയുടെ മാമാങ്കം? മൂന്നാം ഷെഡ്യൂളും പൂര്‍ത്തിയാക്കി മെഗാസ്റ്റാര്‍ ചിത്രം!

By Midhun Raj

Recommended Video

മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി | filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ വര്‍ഷം കൈനിറയെ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.മമ്മൂക്കയുടെ മാമാങ്കം ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രമാണ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്കയുടെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണിത്.

സംവിധായകനെ മാറ്റിയുളള ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു തുടങ്ങിയിരുന്നത്. സജീവ് പിളളയ്ക്ക് പകരം എം പദ്മകുമാറാണ് സിനിമയുടെ സംവിധാന ചുമതല ഏറ്റെടുത്തത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. അതേസമയം മാമാങ്കത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മാമാങ്കം

മാമാങ്കം

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. സജീവ് പിളളയുടെ തിരക്കഥയില്‍ സംവിധായകന്‍ എം പദ്കുമാര്‍ ചിത്രമൊരുക്കുന്നു. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. 50 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്

മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും

മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും

കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാതാവും സംവിധായകനും തമ്മിലുളള പ്രശ്‌നങ്ങള്‍ കാരണം ചിത്രം നീണ്ടുപോവുകയായിരുന്നു. പിന്നീട് എം പദ്മകുമാര്‍ സിനിമ ഏറ്റെടുക്കുകയും ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുകയുമാണ് ചെയ്തത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും മാമാങ്കത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ട് എത്തുന്നുണ്ട്.

മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

ആദ്യ രണ്ടു ഷെഡ്യുളുകള്‍ക്ക് ശേഷം മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കൊച്ചിയിലായിരുന്നു ആരംഭിച്ചിരുന്നത്. വലിയ സെറ്റുകളിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്ത്തിയാക്കിയിരുന്നത്. സിനിമ തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ചില താരങ്ങളെ മാറ്റിക്കൊണ്ടായിരുന്നു സംവിധായകന്‍ ചിത്രീകരണം പുനരാരംഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഷെഡ്യൂളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീനുകളും

ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീനുകളും

മാമാങ്കത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീനുകളും മറ്റുമാണ് മൂന്നാം ഷെഡ്യൂളില്‍ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്. ഫേസ്ബുക്കില്‍ അണിയറ പ്രവര്‍ത്തകരെല്ലാമുളള ഒരു ചിത്രവും പുറത്തുവിട്ടിരുന്നു. സിദ്ധിഖ്,അബു സലീം,എം പദ്മകുമാര്‍ എന്നിവര്‍ക്കൊപ്പം മറ്റു ടീമംഗങ്ങളെയും കാണിച്ചുകൊണ്ടാണ് ഫോട്ടോ പുറത്തു വന്നിരിക്കുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

മാമാങ്കത്തില്‍ മമ്മൂക്ക വേറിട്ട ഗെറ്റപ്പുകളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെഗാസ്റ്റാര്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ സ്ത്രൈണതുയള്ള വേഷവും ഉണ്ടാവുമെന്നുള്ളതാണ് ശ്രദ്ധേയം. ചിത്രത്തില്‍ ബോളിവുഡ് നടി പ്രാചി ദേശായി,അനു സിത്താര,കനിഹ തുടങ്ങിയവര്‍ നായികാ വേഷത്തില്‍ എത്തുമെന്നാണ് അറിയുന്നത്. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങളും സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം

ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം

ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ്എക്സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X