മമ്മൂക്കയുടെ മാമാങ്കം ഒരുങ്ങുന്നു! അതും ബ്രഹ്മാണ്ഡമായി തന്നെ! ചിത്രത്തിന്റെ പുതിയ വിശേഷങ്ങളിങ്ങനെ!

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അന്യഭാഷ ചിത്രങ്ങളായ പേരന്‍പും യാത്രയും വിജയമായതിനു പിന്നാലെ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്.

ഇതില്‍ മധുര രാജ വിഷുവിന് എത്തുമ്പോള്‍ മറ്റു ചിത്രങ്ങള്‍ പിന്നാലെയാണ് വരുന്നത്. മമ്മൂക്കയുടെ മാമാങ്കം ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മാമാങ്കം

മാമാങ്കം

നിലവില്‍ കൊച്ചിയിലാണ് മമ്മൂക്കയുടെ മാമാങ്കത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ അടുത്തിടെ മമ്മൂക്ക ജോയിന്‍ ചെയ്തിരുന്നു. മാമാങ്കത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി 60 ദിവസത്തെ ഡേറ്റാണ് മമ്മൂക്ക നല്‍കിയിരുന്നത്. സംവിധായകന്‍ സജീവ് പിള്ളയെ മാറ്റിക്കൊണ്ടായിരുന്നു എം പദ്കുമാര്‍ ചിത്രം ഏറ്റെടുത്തിരുന്നത്. സിനിമയുടെതായി ചിത്രീകരിച്ച രംഗങ്ങള്‍ നന്നായില്ലെന്ന കാരണം ചുണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നിര്‍മ്മാതാവ് ആദ്യ സംവിധായകനെ മാറ്റിയിരുന്നത്.

പഴശ്ശിരാജ പോലൊരു ചിത്രം

പഴശ്ശിരാജ പോലൊരു ചിത്രം

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. മാമാങ്കത്തില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഴശ്ശിരാജ പോലൊരു ചിത്രമാണ് മെഗാസ്റ്റാറില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദനും സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. അനു സിത്താര,പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി,സുദേവ് നായര്‍,നീരജ് മാധവ്,മാളവിക മോഹന്ഡ തുടങ്ങിയവരാണ് മാമാങ്കത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മമ്മൂക്കയുടെ മാമാങ്കം നിര്‍മ്മിക്കുന്നത്.

രണ്ട് ഷെഡ്യൂളുകള്‍ കൂടി

രണ്ട് ഷെഡ്യൂളുകള്‍ കൂടി

അതേസമയം സിനിമയ്ക്ക് ഇനി രണ്ട് ഷെഡ്യൂളുകള്‍ കൂടിയാണ് ബാക്കിയുളളതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിളളി അറിയിച്ചിരുന്നു. നേരത്തെ സജീവ് പിളള ചിത്രീകരിച്ച കാല്‍ മണിക്കൂറില്‍ താഴെയുളള രംഗങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം വീണ്ടും ചിത്രീകരിക്കുകയായിരുന്നു. മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം സജീവ് പിളള നിര്‍മ്മാതാവിന് കെമാറിയിട്ടുണ്ടെന്ന കാവ്യ ഫിലിംസിന്റെ വാദം അടുത്തിടെ കോടതി അംഗീകരിച്ചിരുന്നു.

മെയ് മാസത്തോടെ

മെയ് മാസത്തോടെ

കണ്ണൂരിലും കൊച്ചിയിലുമായിട്ടാണ് സിനിമയുടെ ആദ്യ ഷെഡ്യൂളുകള്‍ നടന്നിരുന്നത്. എന്നാല്‍ അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗില്‍ മമ്മൂക്ക പങ്കെടുത്തത്. മെയ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഓണം റിലീസായി മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X