മമ്മൂക്കയുടെ മാമാങ്കം ചാവേറുകളുടെ മാത്രം കഥയല്ല! ആകാംക്ഷ വര്‍ധിപ്പിച്ച് ബ്രഹ്മാണ്ഡ ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. നിലവില്‍ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാമാങ്കത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കന്റ് ലുക്കുമെല്ലാം തരംഗമായി മാറിയിരുന്നു.
മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ അടുത്ത സൂപ്പര്‍ഹിറ്റായി ചിത്രം മാറുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ചരിത്ര സിനിമയുമായി മെഗാസ്റ്റാര്‍ വീണ്ടും എത്തുന്നത്. പഴശ്ശിരാജ പോലെ മമ്മൂക്കയുടെ മാമാങ്കവും തരംഗമാവുമെന്നാണ് എല്ലാവരും കരുതുന്നത്. അതേസമയം ചിത്രത്തെ സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മാമാങ്കത്തില്‍ മമ്മൂക്കയോടൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. സജീവ് പിളളയുടെ സംവിധാനത്തിലാണ് സിനിമ ആരംഭിച്ചതെങ്കിലും പിന്നീട് എം പദ്മകുമാര്‍ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു. വിവിധ ലൊക്കേഷനുകളിലായി കൂറ്റന്‍ സെറ്റുകളൊരുക്കിയാണ് സിനിമ ചിത്രീകരിച്ചിരുന്നത്.

മാമാങ്കത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ മമ്മൂക്കയെയും ഉണ്ണി മുകുന്ദനെയുമാണ് കാണിച്ചതെങ്കില്‍ സെക്കന്റ് ലുക്ക് പോസ്റ്ററില്‍ നായിക പ്രാചി ടെഹ്ലാനെ ആയിരുന്നു കാണിച്ചിരുന്നത്. മൂന്നാം പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തിരുന്നു. പ്രാചി ടെഹ്ലാനു പുറമെ അനു സിത്താര,കനിഹ തുടങ്ങിയവരും സിനിമയില്‍ നായികാ വേഷങ്ങളില്‍ എത്തുന്നുണ്ട്.

തിരുന്നാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ചാവേറുകളുടെ കഥയാണ് പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ആദ്യ പോസ്റ്ററില്‍ മാമാങ്കം ഒരു വലിയ ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനകളായിരുന്നു നല്‍കിയത്. എന്നാല്‍ രണ്ടാം പോസ്റ്റര്‍ ഇത് ചാവേറുകളുടെ മാത്രം കഥയല്ലെന്ന് സൂചന നല്‍കുന്നു.
Recommended Video

സ്ത്രീ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാകും മാമാങ്കം എന്നാണറിയുന്നത്. നായികയായ പ്രാചി ടെഹ്ലാനെ പ്രേക്ഷകര്‍ക്ക് പരിചയെപ്പെടുത്തുന്ന പുതിയ പോസ്റ്റര്‍ ഒരു ഗാനരംഗത്തില്‍ നിന്നുളളതാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെന്നും അറിയുന്നു. മോഹന്‍ലാലിന്റെ ഒടിയന് വേണ്ടി സംഗീതമൊരുക്കിയ ഏം ജയചന്ദ്രന്‍ തന്നെയാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടിയും പാട്ടുകള്‍ ഒരുക്കുന്നത്.


Click it and Unblock the Notifications