മാമാങ്കത്തിലെ മാസ് നായിക, ക്ലാസ് പോസ്റ്റര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍!വിസ്മയ ചിത്രമെന്ന് ആരാധകര്‍
Recommended Video
മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മാമാങ്കമാണ്. അനൗണ്‍സ് ചെയ്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മാമാങ്കത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് വമ്പന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു ഫസ്റ്റ് ലുക്കിലുണ്ടായിരുന്നത്.
ഈ ദിവസങ്ങളില്‍ മാമാങ്കത്തിന്റെ സെക്കന്‍ഡ് ലുക്ക് വരുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ തന്നെ മാമാങ്കത്തില്‍ നിന്നും സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത് എത്തിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതിലും വേറിട്ടൊരു ലുക്കാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ആകാംഷയോടെയുള്ള കാത്തിരിപ്പാണ് മാമാങ്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രധാന്യമേറുന്നത്. മമ്മൂട്ടി പുറത്ത് വിട്ട സെക്കന്‍ഡ് ലുക്ക് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. ഇത്തവണ പോസ്റ്ററില്‍ മമ്മൂട്ടി ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. അതേ സമയം മാമാങ്കത്തില്‍ നായികയായിട്ടെത്തുന്ന പ്രാചി തെഹ്ലന്‍ ആണ് പോസ്റ്ററിലുള്ളത്. പ്രാചിയ്ക്ക് ചുറ്റും തോഴിമാരും പോസ്റ്ററിലുണ്ട്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

പഴശ്ശിരാജയ്ക്ക് ശേഷം ഏറ്റവും മനോഹരമായതും വിസ്മയിപ്പിക്കുന്നതുമായ ഫ്രെയിമുകള്‍ കാണാന്‍ പോവുന്നത് മാമാങ്കത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ചന്തുവിനെ കണ്ടു, പഴശ്ശിയെയും കാണിച്ച് തന്നു. ഇനി ചാവേര്‍ പടയുടെ തലവന്റെ ഊഴമാണ്. അതേ സമയം പോസ്റ്ററില്‍ മമ്മൂട്ടിയെ കാണാത്തതിലുള്ള നിരാശയിലാണ് ചില ആരാധകര്‍. പലരും കാത്തിരുന്നത് ചാവേറായിട്ടെത്തുന്ന മമ്മൂട്ടിയ്ക്ക് വേണ്ടിയായിരുന്നു.

ബിഗ് ബജറ്റിലൊരുങ്ങുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിങ്ങനെ നിരവധി താരങ്ങളുണ്ട്. ബോളിവുഡ് സുന്ദരി പ്രാചി തെഹ്ലന്‍ നായികയാവുമ്പോള്‍ അനു സിത്താര, കനിഹ, ഇനിയ എന്നിങ്ങനെ വേറെയും നായികമാര്‍ ചിത്രത്തിലുണ്ട്.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ് മാമാങ്കം. ഇക്കൊല്ലത്തെ പൂജ അവധിയോട് അനുബന്ധിച്ചോ ക്രിസ്തുമസിനോ മാമാങ്കം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി. തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ള ചിത്രമായതിനാല്‍ സാങ്കേതിക വിദ്യകളെല്ലാം ചേര്‍ത്ത് ദൃശ്യ വിസ്മയമായിരിക്കും സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications