മാമാങ്കത്തില്‍ നിന്നും അടുത്ത സര്‍പ്രൈസ് വരുന്നു! പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനമായിരിക്കും
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും മാമാങ്കത്തിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ്. മലയാളത്തില്‍ നിന്നും പിറക്കാന്‍ പോവുന്ന ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച് മുന്‍വിധിയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്.
ഈ വര്‍ഷം അവസാനത്തോട് കൂടി മാമാങ്കം തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉടന്‍ തന്നെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കുമെന്ന് നിര്‍മാതാവ് അറിയിച്ചിരുന്നു. ഇപ്പോഴിതാ മാമാങ്കത്തില്‍ നിന്നും ടീസര്‍ ഉടന്‍ തന്നെ വരുമെന്ന കാര്യം നിര്‍മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരിക്കുകയാണ്. നിലവില്‍ മാമാങ്കത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സജീവ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം എം പത്മകുമാറിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. പല റെക്കോര്‍ഡുകളും മാമാങ്കം വരുന്നതോടെ തിരുത്തി കുറിക്കുമെന്ന സൂചനയാണിപ്പോഴുള്ളത്. ആഗോളതലത്തില്‍ ബിഗ് റിലീസായി ചിത്രമെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒന്നിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.
Recommended Video
മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണിമുകുന്ദനാണ് പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍, തമിഴ് നടന്‍ അരവിന്ദ് സ്വാമി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, അഭിരാമി അയ്യര്‍, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, സുനില്‍ സുഗദ, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.


Click it and Unblock the Notifications