മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം കാരണം മമ്മൂക്കയുടെ ചില സിനിമകളുടെ റിലീസ് നീണ്ടുപോയിരുന്നു. മാസങ്ങള്‍ക്ക് ശേഷം സിനിമകളെല്ലാം ഉടന്‍ റീലിസ് ചെയ്യാനുളള ഒരുക്കത്തിലാണ് അണിയറക്കാര്‍. അതേസമയം നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം മമ്മൂക്ക വീണ്ടും സെറ്റിലെത്തിയതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി അഭിനയിക്കുന്ന വണ്ണിന്റെ അവസാന ഘട്ട ചിത്രീകരണത്തിനായാണ് നടന്‍ എത്തിയത്. മമ്മൂക്ക റേഞ്ച് റോവറില്‍ സെറ്റില്‍ വന്നിറങ്ങുന്ന ഒരു വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. കിടിലന്‍ ഗെറ്റപ്പില്‍ മാസ്‌ക് ധരിച്ചുളള മമ്മൂക്കയുടെ മാസ് എന്‍ട്രി സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ യൂടൂബ് ചാനലിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വണ്ണിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രം കൂടിയാണ് വണ്‍. ബോബി സഞ്ജയുടെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം എടുക്കുന്നത്.

ആര്‍ വൈദി സോമസുന്ദരം

ആര്‍ വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കിയത്. ഗാനരചന റഫീഖ് അഹമ്മദും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുമാണ്. മമ്മൂക്കയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജ്, രഞ്ജിത്ത്, മുരളി ഗോപി, സലീംകുമാര്‍, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യൂ തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, നന്ദു, വികെ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അതേസമയം വണ്ണിന് പുറമെ

അതേസമയം വണ്ണിന് പുറമെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാലും മമ്മൂക്കയുടെതായി ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗവുമായി ഇരുവരും എത്തുന്നത്. ആദ്യഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം ബിലാലില്‍ ചില പുതിയ താരങ്ങളും എത്തുന്നുണ്ട്. മമ്മൂട്ടിയുടെ താടി ലുക്ക് കണ്ട് ബിലാലിന് വേണ്ടിയുളള തയ്യാറെടുപ്പാണോ എന്ന് ചോദിച്ച് ആരാധകര്‍ മുന്‍പ് എത്തിയിരുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്ത

അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കാണ് മെഗാസ്റ്റാറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ മമ്മൂട്ടി ചിത്രമായിരുന്നു ഷെെലോക്ക്. ചിത്രത്തില്‍ മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം തന്നെയാണ് ശ്രദ്ധേയമായിരുന്നത്.

വീഡിയോ

മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X