എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും, മാസ്റ്റർപീസ് ഒരുങ്ങുന്നത് മമ്മൂട്ടിയുടെ കരിയറിലെ വമ്പന്‍ റിലീസിന്?
Recommended Video

ആരാധകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. ദ ഗ്രേറ്റ് ഫാദറിന് ശേഷം വന്‍ ഹൈപ്പുമായി എത്തുന്ന ചിത്രത്തിലെ പുത്തന്‍ റെക്കോര്‍ഡുകളാണ് ചിത്രം ലക്ഷ്യം വയ്ക്കുന്നത്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസാണ്.
കരിയറിലെ ആദ്യ 50 കോടി ചിത്രമായ ദ ഗ്രേറ്റ് ഫാദറിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതാനാണ് മാസ്റ്റര്‍പീസ് എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ചിത്രം ലക്ഷ്യം വയ്ക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഏറ്റവും വലിയ ഓപ്പണിംഗ്
ദ ഗ്രേറ്റ് ഫാദറായിരുന്നു ഇതുവരെയുള്ള മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച ചിത്രം. ഏണ്ണൂറിലധികം പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് വേണ്ടി ആദ്യ ദിനം ഒരുക്കിയിരുന്നത്. പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവും ഉയര്‍ന്ന് ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി.

വില്ലന്റെ റെക്കോര്‍ഡ്
കേരളത്തില്‍ മാത്രം ആയിരത്തിലധികം ആദ്യ ദിന പ്രദര്‍ശനങ്ങള്‍ നടത്തിയ ഏക മലയാള ചിത്രം എന്ന റെക്കോര്‍ഡ് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പേരിലാണ്. 1100ഓളം പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് ആദ്യ ദിനം ഉണ്ടായിരുന്നത്. ദ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡും ചിത്രം മറികടന്നു.

ഫാന്‍സ് ഷോകള്‍
ആദ്യ ദിനം 150ഓളം ഫാന്‍സ് ഷോകള്‍ പ്രദര്‍ശിപ്പിച്ചതിന്റെ റെക്കോര്‍ഡ് നിലവില്‍ വില്ലന്റെ പേരിലാണ്. ഇതിനോടകം മാസ്റ്റര്‍പീസിന്റെ ഫാന്‍സ് ഷോ ടിക്കറ്റുകളുടെ വിതരണം ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞു. ഫാന്‍സ് ഷോകളുടെ എണ്ണത്തിലും ചിത്രം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വനിതകളുടെ ഫാന്‍സ് ഷോ
ചരിത്രത്തില്‍ ആദ്യമായി വനിതാ ആരാധകര്‍ക്ക് വേണ്ടി മാത്രമായി ഫാന്‍സ് ഷോ ക്രമീകരിക്കുന്ന ചിത്രമെന്ന് റെക്കോര്‍ഡും മാസ്റ്റര്‍പീസിനെ തേടി എത്തുകയാണ്. ഇതിന്റെ ഒരുക്കള്‍ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

വീണ്ടും ഉദയകൃഷ്ണ
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന മാസ്റ്റര്‍പീസിന്റെ പ്രധാന ആകര്‍ഷണം ഉദയകൃഷ്ണയുടെ തിരക്കഥയാണ്. 150 കോടി ക്ലബ്ബിലെത്തിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്.

മാസ്റ്റര്‍ ഓഫ് മാസസ്
മാസ്റ്റര്‍ ഓഫ് മാസസ് എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ പാക്ക് ചിത്രം തന്നെയാണ്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന അതിലും കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫറായാണ് മമ്മൂട്ടി എത്തുന്നത്.

വന്‍ താര നിര
മമ്മൂട്ടിക്കൊപ്പം ഒരു ശ്രദ്ധേയ യുവാതരങ്ങളും ചിത്രത്തിലെത്തുന്നു. ഉണ്ണി മുകുന്ദന്‍, മക്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, കൈലാഷ് എന്നിവര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റ്, മുകേഷ് എന്നിവരും എത്തുന്നു. വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്‌വ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.


Click it and Unblock the Notifications