മമ്മൂട്ടി മോഹന്‍ലാലിനെപ്പോലെ ഫ്‌ളക്‌സിബിളാവാത്തത് എന്തുകൊണ്ടാണ്! മെഗാസ്റ്റാറിന്റെ മറുപടി ഇങ്ങനെ!

മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. അഭിനയമാണ് തന്റെ വഴിയെന്ന് ബോധ്യമായതോടെയാണ് വക്കീല്‍ ജോലി ഉപേക്ഷിച്ചത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല അദ്ദേഹം കടന്നുപോയത്. ആള്‍ക്കൂട്ടത്തിലൊരാളായാണ് അദ്ദേഹം തുടക്കം കുറിച്ചത്. സ്വന്തമായി ഡലോഗ് പറയാനും പാസിങ് ഷോട്ടിനുമപ്പുറത്തുള്ള വേഷങ്ങള്‍ക്കായുമൊക്കെയുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹത്തെ ആളുകള്‍ അറിഞ്ഞതുടങ്ങിയത്. വില്ലനില്‍ നിന്നും മാറി നായകനിലേക്ക് എത്തിയപ്പോഴും ആ സ്വീകാര്യത അതേ പോലെ തുടരുകയായിരുന്നു.

മഞ്ജു വാര്യര്‍ക്ക് ഇത്രയും നല്ല മാല എവിടുന്നുകിട്ടി? ലേറ്റസ്റ്റ് മോഡല്‍ നെക്ലേസുകളെക്കുറിച്ചറിയാന്‍ വായിക്കൂ!

എല്ലാവിധത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറിയത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥകളുമായെത്തിയപ്പോള്‍ പ്രേക്ഷകരും അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു. അമ്പരപ്പിക്കുന്ന അഭിനയവുമായാണ് അദ്ദേഹം എത്താറുള്ളത്. മമ്മൂട്ടി അത്ര ഫ്‌ളക്‌സിബിള്‍ അല്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പൊതുവേയുള്ളത്. ഇത്തരത്തിലുള്ള മുന്‍ധാരണ പിന്നീട് തിരുത്തിക്കുറിച്ചതിനെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. ഇതേ ചോദ്യം മുന്‍പ് മമ്മൂട്ടി തന്നെ നേരിട്ടിരുന്നു. അദ്ദേഹം നല്‍കിയ മറുപടിയെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാലിന്റെ അത്ര ഫ്‌ളക്‌സബിള്‍ അല്ല

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ നെടുംതൂണുകളാണ്. ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാനേ വയ്യെന്ന സ്ഥിതിവിശേഷമാണ്. ഇവരുടെ അഭിനയത്തെ താരതമ്യം ചെയ്യുന്നത് പാഴ്ശ്രമമാണെങ്കിലും വ്യക്തിത്വത്തെക്കുറിച്ച് പലരും പറയാറുണ്ട്. മോഹന്‍ലാലുമായി ഇടപഴകുന്നത് എളുപ്പമാണെന്നാണ് പൊതുവെയുള്ള സംസാരം. മമ്മൂട്ടിയാവട്ടെ അത്ര ഫ്‌ളക്‌സിബിള്‍ അല്ലെന്നാണ് പൊതുവെ പറയാറുള്ളത്. അദ്ദേഹത്തിനൊപ്പം ഇടപഴകുന്നത് സൂക്ഷിച്ച് വേണമെന്നും പെട്ടെന്ന് ദേഷ്യം വരുമെന്നുമൊക്കെയാണ് പറയാറുള്ളത്.

അവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്

മോഹന്‍ലാലിനെപ്പോലെ അത്ര ഫ്‌ളക്ബിള്‍ അല്ലല്ലോ മമ്മൂട്ടിയെന്ന ചോദ്യം അദ്ദേഹത്തിന് നേരെയും ഉയര്‍ന്നിരുന്നു. മുന്‍പൊരു അഭിമുഖത്തിനിടയില്‍ മമ്മൂട്ടി ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. ചോദിക്കുന്നവരുടേതുള്‍പ്പടെയുള്ള മനോഭാവമാണ് മാറേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുന്‍ധാരണ വെച്ച് തന്നെ വിലയിരുത്തുന്നവരോട് അതില്‍ക്കൂടുതല്‍ എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. മുന്‍ധാരണയോടെയുള്ള സമീപനവും പിന്നീടത് മാറ്റി മറിച്ചതിനെക്കുറിച്ചുമൊക്കെ നിരവധി പേര്‍ പറഞ്ഞിരുന്നു.

ഇത് മാറണം

ഇത്തരത്തിലുള്ള കാഴ്ചപ്പാട് മാറേണ്ടതാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. സിനിമക്കാര്‍ക്കിടയില്‍ത്തന്നെ ഇത്തരത്തില്‍ അദ്ദേഹം ഗൗരവപ്രകൃതക്കാരനാണെന്നും പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്നുമൊക്കെയുള്ള മുന്‍ധാരണകളുണ്ട്. എന്നാല്‍ അത്തരത്തിലൊരു ധാരണയും ശരിയല്ലെന്ന് മമ്മൂട്ടി പിന്നീട് തെളിയിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലൂടെ അരങ്ങേറിയ സംവിധായകര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

നേരിട്ട് പരിചയപ്പെട്ടപ്പോള്‍

മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. അത്തരത്തിലുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് തങ്ങളില്‍ പലരും എന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. പല കാര്യങ്ങളിലും അദ്ദേഹം യുവതലമുറയ്ക്ക് മാതൃകയാണ്. നേരില്‍ പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതെന്നും ഒപ്പമുള്ളവരെക്കൂടി കംഫര്‍ട്ടാക്കിയാണ് അദ്ദേഹം മുന്നേറുന്നതെന്ന് സ്വയം മനസ്സിലാക്കിയതിനെക്കുറിച്ചും വ്യക്തമാക്കിയും താരങ്ങളെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X