മെഗാ സ്റ്റാര്‍ മമ്മൂട്ടിയും കുട്ടികളും തകര്‍ക്കും! മാസ്റ്റര്‍പീസിന്റെ പുതിയ പോസ്റ്റര്‍ കിടിലന്‍!!
താരരാജാക്കന്മാരുടെ സിനിമകളുടെ മത്സരമാണ് അണിയറയില്‍ നടക്കുന്നത്. മോഹന്‍ലാലിന്റെ വില്ലന്‍ ഈ ആഴ്ച റിലീസിനെത്തുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ അടുത്ത ബിഗ് റിലീസ് സിനിമയാണ് മാസ്റ്റര്‍പീസ്. ക്രിസ്തുമസ് റിലീസ് ചിത്രമായിട്ടായിരിക്കും മാസ്റ്റര്‍പീസ് പ്രേക്ഷകരിലേക്ക് എത്താന്‍ പോവുന്നത്.

ഇപ്പോള്‍ സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. മാസ്റ്റര്‍പീസ് എന്ന സിനിമയുടെ ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയായിരുന്നു പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. വീണ്ടും കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മഖ്ബൂല്‍ സല്‍മാന്‍, ജോണ്‍ കൈപിള്ളില്‍, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും പോസ്റ്ററിലുണ്ട്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഉദയകൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ ഉണ്ണിമുകുന്ദന്‍ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications