»   » ഗ്ലാമറില്‍ മമ്മൂക്ക തകര്‍ക്കും; അടി, ബഹളം, ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ മാസ് നാളെ മുതല്‍!!

ഗ്ലാമറില്‍ മമ്മൂക്ക തകര്‍ക്കും; അടി, ബഹളം, ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ മാസ് നാളെ മുതല്‍!!

Posted By:
Subscribe to Filmibeat Malayalam
ഗ്ലാമറില്‍ മമ്മൂക്കയെ വെല്ലാൻ ആരുണ്ട്? | filmibeat Malayalam

വീണ്ടും മമ്മൂക്കയുടെ മാസ് സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് ഒരു ദിവസം കൂടിയാണ് ഇനി ബാക്കിയുള്ളു. നാളെയാണ് മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിലെത്തുന്ന മാസ്റ്റര്‍പീസ് തിയറ്ററുകളിലേക്കെത്തുന്നത്. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്.

മോഹന്‍ലാല്‍ കുത്തിവെപ്പെടുത്തു സൗന്ദര്യം കൂട്ടിയതാണോ? അതൊരു ഭീകരവിഷമാണെന്ന് എത്ര പേര്‍ക്കറിയാം?

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ഓണത്തിനെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ പരാജയത്തില്‍ നിന്നുള്ള കുതിപ്പായിരിക്കും മാസ്റ്റര്‍പീസ്. അതിനിടെ സിനിമയിലെ മമ്മൂട്ടിയെ കുറിച്ച് സഹതാരങ്ങള്‍ക്ക് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്.

മാസ്റ്റര്‍പീസ് വരുന്നു

നാളെ മുതല്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തിയറ്ററുകളിലേക്കെത്തുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമ മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ്. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ പല യുവതാരങ്ങളും അണിനിരക്കുന്നുണ്ട്.

ഗ്ലാമറില്‍ മമ്മൂക്ക തകര്‍ക്കും


ആരാധകര്‍ കാത്തിരിക്കുന്ന സിനിമ തന്നെയാണ് മാസ്റ്റര്‍പീസ് എന്നാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മക്ബൂല്‍ സല്‍മാന്‍ പറയുന്നത്. മാത്രമല്ല ഗ്ലാമറിലും സ്‌റ്റൈലിലും ന്യൂജനറേഷനെയും വെല്ലുന്ന പ്രകടനമായിരിക്കും മമ്മൂക്കയുടെതെന്നാണ് ദിവ്യദര്‍ശന്‍ പറയുന്നത്.

ഹിറ്റായ ട്രെയിലര്‍

മാസ്റ്റര്‍പീസ് എത്രയധികം മാസുമായിട്ടാണ് വരുന്നതെന്ന് സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. പുറത്ത് വന്നയുടനെ തന്നെ അവയെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

ബിഗ് റിലീസ് ചിത്രം


ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന മാസ്റ്റര്‍പീസില്‍ ഇംഗ്ലീഷ് പ്രൊഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് റിലീസ് സിനിമയായിട്ടാണ് മാസ്റ്റര്‍പീസ് റിലീസിനൊരുങ്ങുന്നത്.

ഉദയകൃഷ്ണയുടെ തിരക്കഥ


മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയും മാസ്റ്റര്‍പീസിനുണ്ട്. ക്തമായ കഥയാണ് ഓരോ സിനിമയുടെയും നെടുംതൂണ്. അത്തരത്തില്‍ മാസ്റ്റര്‍പീസ് മറ്റൊരു വിജയചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കാം.

തല്ലിപ്പൊളിയായ അധ്യാപകനാണോ?


മുമ്പും മമ്മൂട്ടിയെ അധ്യാപകനായി കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിയും വെടിയുമായി പ്രശ്‌നങ്ങള്‍ മാത്രം നടക്കുന്ന കോളേജില്‍ അവരെ നന്നാക്കാന്‍ എത്തുന്ന പ്രൊഫസറാണ് എഡ്ഡി.

English summary
Mammootty's Masterpiece is expected to make a record release on December 21

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X