»   » തോറ്റ് പിന്മാറാന്‍ മമ്മൂട്ടിയ്ക്ക് നേരമായിട്ടില്ല! മികച്ച ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റര്‍പീസ്!

തോറ്റ് പിന്മാറാന്‍ മമ്മൂട്ടിയ്ക്ക് നേരമായിട്ടില്ല! മികച്ച ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റര്‍പീസ്!

Posted By:
Subscribe to Filmibeat Malayalam

വീണ്ടും മമ്മൂട്ടി കോളേഡ് പ്രൊഫസറുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് മാസ്റ്റര്‍പീസ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ക്രിസ്മസിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയില്‍ നിന്നും അതിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.

മരിക്കുവാണെങ്കില്‍ ഇങ്ങനെ വേണം മരിക്കാന്‍, പുതിയ പരീക്ഷണങ്ങളുമായി ഈ മ യൗ ഓഡിയന്‍സ് റിവ്യൂ വായിക്കാം!

മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള രംഗങ്ങളാണ് വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്. രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിലെത്തുന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മലയാളത്തിലെ അടുത്ത സൂപ്പര്‍ ഹിറ്റ് സിനിമയാവുമോ എന്ന് കാത്തിരുന്ന് കാണാം..

മമ്മൂക്കയുടെ ആക്ഷന്‍


മാസ് എന്റര്‍ടെയിനറായി നിര്‍മ്മിക്കുന്ന സിനിമയില്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്‍പ്പെടുത്തിയ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ നല്ലൊരു പാട്ടിനൊപ്പമാണ് പുറത്ത് വന്നിരിക്കുന്നത്.

മറ്റൊരു സൂപ്പര്‍ ഹിറ്റ്

അവസാനം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മാസ്റ്റര്‍പീസ് ആ കുറവ് ഇല്ലാതാക്കാനുള്ള വരവാണെന്ന് കരുതാം. ചിത്രത്തില്‍ ഇംഗ്ലീഷ് പ്രൊഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പൂര്‍വ്വ വിദ്യാര്‍ത്ഥി

സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിയും വെടിയുമായി പ്രശ്‌നങ്ങള്‍ മാത്രം നടക്കുന്ന കോളേജില്‍ അവരെ നന്നാക്കാന്‍ എത്തുന്ന പ്രൊഫസറാണ് എഡ്ഡി. അതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് എഡ്ഡി.

ഹിറ്റായ ടീസര്‍

സിനിമയില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസര്‍ ഹിറ്റായിരുന്നു. യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം നേടിയായിരുന്നു മാസ്റ്റര്‍പീസിലെ ടീസര്‍ വൈറലായത്. ക്രിസ്തുമസ് റിലീസായിട്ടാണ് സിനിമ തിയറ്ററുകളിലേക്കെത്തുന്നത്.

English summary
Masterpiece, the upcoming mass entertainer which features Mammootty in the lead role, is all set to hit the theatres soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam