»   » മമ്മൂട്ടിയുടെ ബിഗ് റിലീസായ മാസ്റ്റര്‍പീസ് അടുത്തൊന്നും ഉണ്ടാവില്ലേ? ചിത്രത്തിന്റെ റിലീസ് മാറ്റി!!!

മമ്മൂട്ടിയുടെ ബിഗ് റിലീസായ മാസ്റ്റര്‍പീസ് അടുത്തൊന്നും ഉണ്ടാവില്ലേ? ചിത്രത്തിന്റെ റിലീസ് മാറ്റി!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ അടുത്ത ബിഗ് റിലീസ് സിനിമയാണ് മാസ്റ്റര്‍പീസ്. മാസ് എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമ ഈ ദിവസങ്ങളില്‍ റിലീസിനെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സിനിമയുടെ റിലീസ് മാറ്റി വെച്ചിരിക്കുയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നവംമ്പര്‍ രണ്ടാമത്തെ ആഴ്ചകളോടെ സിനിമ തിയറ്ററുകളിലേക്ക എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്.

mammootty-masterpiece

അജയ് വാസുദേവ് മമ്മുട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയ്ക്ക് പുലിമുരുകന് ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓണത്തിന് റിലീസ് പ്രതീക്ഷിച്ചിരുന്ന സിനിമയായിരുന്നു മാസ്റ്റര്‍പീസ്. എന്നാല്‍ റിലീസ് നീണ്ട് പോവുകയായിരുന്നു.ശേഷം ഈ പൂജയ്ക്ക് സിനിമ എത്തുമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ ക്രിസ്മസ് വരെ നീണ്ട് പോയിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി വാര്‍ത്ത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിതികരിച്ചിട്ടില്ല.

സോളോ ദുല്‍ഖര്‍ സല്‍മാന്റെ മസാല പടമായി പോയോ? പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെയാണ്...

കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ ഉണ്ണിമുകുന്ദന്‍ വേഷമിടുന്നുണ്ട്. ഒപ്പം സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്‌ഗോപി, ദിവ്യ ദര്‍ശന്‍, മക്ബുല്‍ സല്‍മാന്‍, സാജു നവോദയ, മുകേഷ്, കൈലാസ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

English summary
Masterpiece, the upcoming mass entertainer which features Mammootty in the lead role, is one of the most anticipated Malayalam movies of the year. The Mammootty starrer, which is directed by Ajai Vasudev, was supposed to be released in November.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam