»   » ഇത് വെറും മാഷല്ല, ഗുണ്ടാ മാഷാ! മമ്മൂട്ടിയുടെ തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റര്‍പീസ് ട്രെയിലര്‍

ഇത് വെറും മാഷല്ല, ഗുണ്ടാ മാഷാ! മമ്മൂട്ടിയുടെ തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റര്‍പീസ് ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam
മാസ്റ്റർപീസ് ട്രെയിലർ പുറത്ത് | Masterpiece Trailer Out | filmibeat Malayalam

ദ ഗ്രേറ്റ് ഫാദറിന് ശേഷം പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ നേടിയ ദ ഗ്രേറ്റ് ഫാദറിനേക്കാള്‍ വലിയ വിജയമാണ് മാസ്റ്റര്‍പീസിലൂടെ പ്രതീക്ഷിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമാണിത്.

സൂപ്പര്‍ സ്റ്റാറാകാന്‍ വില്ലന്‍ ആകണമോ? വില്ലനാകാനാനുള്ള നിവിന്‍ പോളിയുടെ ആഗ്രഹത്തിന് പിന്നില്‍?

നിവിന്‍ പോളിക്ക് വേണ്ടി പൃഥ്വിരാജിന്റെ നായിക വേണ്ടെന്ന് വച്ചത് കരാര്‍ ചെയ്ത മൂന്ന് സിനിമകള്‍!

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് മമ്മൂട്ടി. എന്നാല്‍ അത്തരത്തിലുള്ള എല്ലാ വിമര്‍ശനങ്ങളുടേയും വായടപ്പിക്കുന്നതാണ് മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍. വ്യാഴാഴ്ച വൈകുന്നേരമാണ് ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നത്.

കോരിത്തരിപ്പിക്കുന്ന ട്രെയിലര്‍

മാസ്റ്റര്‍പീസിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു. ആ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതാണ് പുറത്ത് വന്നിരിക്കുന്ന ആദ്യ ട്രെയിലര്‍. പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായി കോരിത്തരിപ്പിക്കുന്നതാണ് 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.

ട്രെന്‍ഡിംഗില്‍ ഒന്നാമത്

പുറത്തിറങ്ങി ആദ്യ മണിക്കൂറില്‍ തന്നെ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായ ടീസറിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മാസ്റ്റര്‍പീസിന്റെ ട്രെയിലറും.

ആക്ഷന്‍ കിംഗ്

ഏറെ കാലത്തിന് ശേഷം മമ്മൂട്ടി തന്റെ ആരാധകര്‍ക്ക് ഒരു ആക്ഷന്‍ വിരുന്നൊരുക്കുകയാണ് മാസ്റ്റര്‍പീസിലൂടെ. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

ക്രിസ്തുമസ് റിലീസ്

മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയറ്ററിലേക്ക് എത്തിത്. ഡിസംബര്‍ 21ന് തിയറ്ററിലേക്ക് എത്തുന്ന ചിത്രത്തിന് വേണ്ടി ആരാധകരേപ്പോലെ തന്നെ താരങ്ങളും കാത്തിരിക്കുകയാണ്. വരലക്ഷ്മി ശരത്കുമാറും ഉണ്ണി മുകുന്ദനും ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

കുഴപ്പക്കാരനായ അധ്യാപകന്‍

കുഴപ്പക്കാരായ കുട്ടികള്‍ നിറഞ്ഞ കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറാണ് കഥാപാത്രം. എഡ്ഡി എന്നാണ് വിളിക്കുന്നത്. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എഡ്ഡി.

സന്തോഷ് പണ്ഡിറ്റും മമ്മൂട്ടിയും

മുഖ്യാധാര സിനിമയുടെ ഭാഗമായി സന്തോഷ് പണ്ഡിറ്റ് മാറുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍പീസ്. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു. മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മക്ബൂല്‍ സല്‍മാന്‍ എന്നിവരും ചിത്രത്തിലെത്തുന്നു.

English summary
Mammootty's Masterpiece trailer goes viral and number one in you tube trending.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam