twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷുവിന് മധുരരാജയെങ്കില്‍ ഈദിന് പൊളിച്ചടുക്കാന്‍ ഉണ്ട! മെഗാസ്റ്റാറിന്‌റെത് ഒന്നൊന്നര വരവായിരിക്കും!

    By Midhun Raj
    |

    Recommended Video

    മമ്മൂക്കയുടെ ഉണ്ട ഈദിന് | Filmibeat Malayalam

    മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് ഉണ്ട എന്ന ചിത്രം.

    രാഹുല്‍ ഗാന്ധിയുടെ കഥയെങ്കില്‍ ഷൂട്ടിംഗ് ഭുരിഭാഗവും തായ്‌ലന്‍ഡില്‍! പരിഹസിച്ച് വിവേക് ഒബ്‌റോയി! കാണൂരാഹുല്‍ ഗാന്ധിയുടെ കഥയെങ്കില്‍ ഷൂട്ടിംഗ് ഭുരിഭാഗവും തായ്‌ലന്‍ഡില്‍! പരിഹസിച്ച് വിവേക് ഒബ്‌റോയി! കാണൂ

    ഒരു ആക്ഷന്‍ കോമഡി സിനിമയായിരിക്കും ഉണ്ടയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

    ഉണ്ടയുടെ റിലീസ്

    ഉണ്ടയുടെ റിലീസ്

    അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഇത്തവണയും എത്തുന്നത്. വലിയ ക്യാന്‍വാസില്‍ തന്നെയാണ് മെഗാസ്റ്റാര്‍ ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

    സബ് ഇന്‍സ്‌പെക്ടര്‍ മണി

    സബ് ഇന്‍സ്‌പെക്ടര്‍ മണി

    ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണിയെന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. ആസിഫ് അലിയും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    റിലീസ്

    റിലീസ്

    അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ജൂണ്‍ ആദ്യ വാരത്തില്‍ ഈദ് റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഇത്തവണയും വമ്പന്‍ റിലീസായി തന്നെയാകും മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് ഉണ്ട എന്ന ചിത്രം.

    താരനിര

    താരനിര

    കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. എപ്രില്‍ 12ന് പുറത്തിറങ്ങുന്ന മധുരരാജയ്‌ക്കൊപ്പം ഉണ്ട ടീസറും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. വിനയ് ഫോര്‍ട്ട്,ആസിഫ് അലി,ഷൈന്‍ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി,സുധി കോപ്പ,അര്‍ജുന്‍ അശോകന്‍,ദിലീഷ് പോത്തന്‍,അലന്‍സിയര്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

    പ്രശാന്ത് പിളള സംഗീതമൊരുക്കുന്നു.

    പ്രശാന്ത് പിളള സംഗീതമൊരുക്കുന്നു.

    ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ സംഘടന രംഗങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന് പ്രശാന്ത് പിളള സംഗീതമൊരുക്കുന്നു. ഹര്‍ഷാദ് തിരക്കഥയെഴുതിയ ചിത്രത്തിന് നിഷാദ് യൂസഫാണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

    മമ്മൂക്കയുടെ ബിലാലിനോട് ഏറ്റുമുട്ടാന്‍ ഫഹദ് ഫാസില്‍? മെഗാസ്റ്റാര്‍ ചിത്രം മിന്നിക്കാനുളള വരവാണ്!കാണൂമമ്മൂക്കയുടെ ബിലാലിനോട് ഏറ്റുമുട്ടാന്‍ ഫഹദ് ഫാസില്‍? മെഗാസ്റ്റാര്‍ ചിത്രം മിന്നിക്കാനുളള വരവാണ്!കാണൂ

    കല്‍ക്കിയില്‍ കിടിലന്‍ പോലീസ് ഗെറ്റപ്പില്‍ ടൊവിനോ തോമസ്! വീഡിയോ വൈറല്‍! കാണൂകല്‍ക്കിയില്‍ കിടിലന്‍ പോലീസ് ഗെറ്റപ്പില്‍ ടൊവിനോ തോമസ്! വീഡിയോ വൈറല്‍! കാണൂ

    English summary
    mammootty's movie unda release date updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X