മമ്മൂട്ടിയുടെ കണ്ണില്‍ മുന്നറിയിപ്പ്
മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റലീസ് ചെയ്തു. ജൂണില്‍ ചിത്രം തിയേറ്ററിലെത്തും. മുന്നറിയിപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത്. ക്രോധത്തോടെ നില്‍ക്കുന്ന മമ്മൂട്ടിയുടെ കണ്ണുകളാണ് പോസ്റ്ററിലുള്ളത്.
ദയ എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പില്‍ അപര്‍ണ ഗോപിനാഥാണ് നായിക. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ രാഘവന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രാഘവന്റെ ജീവിത കഥയെഴുതാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകയാണ് അഞ്ജലി അറയ്ക്കല്‍ (അപര്‍ണ ഗോപിനാഥ്).

സംവിധായകന്‍ രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് മുന്നറിയിപ്പ് നിര്‍മിക്കുന്നത്. ആര്‍ ഉണ്ണി തിരക്കഥയൈഴുതുന്നു. മമ്മൂട്ടിയെയും അപര്‍ണ ഗോപിനാഥിനെയും കൂടാതെ പ്രതാപ് പോത്തന്‍, നെടുമുടി വേണു, ശശി കുമാര്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇവരെയും കൂടാതെ നാല് സംവിധായകരും ചിത്രത്തിിന്റെ ഭാഗമാകുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, ഷട്ടര്‍ എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ജോയ് മാത്യു, ജോഷി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കളായ സംവിധായകര്‍. ചിത്രം നിര്‍മിക്കുന്നതിലൂടെ രഞ്ജിത്തും.


Click it and Unblock the Notifications











