മുന്നറിയിപ്പ് തിയറ്ററിലേക്ക്
വേണു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പ് ഒടുവില്‍ തിയറ്ററിലേക്ക്. ഏറെക്കാലമായി ചിത്രീകരണം കഴിഞ്ഞ സിനിമ റംസാന് റിലീസ് ചെയ്യാനിരുന്നതായിരുന്നെങ്കിലും മമ്മൂട്ടി ഇടപെട്ട് മാറ്റിവയ്ക്കുകയായിരുന്നു. റമസാന് മാസ് ചിത്രം വേണമെന്നുള്ളതിനാല്‍ സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ളീഷ് റിലീസ് ചെയ്തത്. എന്നാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തു. മംഗ്ലിഷ് തിയറ്ററില്‍ എട്ടുനിലയില്‍പ്പൊട്ടി.
മികച്ച കഥയുമായിട്ടാണ് വേണുവിന്റെ മുന്നറിയിപ്പ് വരുന്നത്. ഉണ്ണി ആര്‍ ആണ് കഥയും തിരക്കഥയും. രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയ ആളുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്. അപര്‍ണാ ഗോപിനാഥ് ആണ് നായിക. കോഴിക്കോടും പരിസരത്തും വച്ചായിരുന്നു ചിത്രീകരണം.

എം.ടി യുടെ കഥയില്‍ മഞ്ജു വാര്യരെ നായികയാക്കി ചെയ്ത ദയയായിരുന്നു വേണുവിന്റെ ആദ്യ ചിത്രം. മികച്ച ചിത്രമെന്ന പേരുണ്ടാക്കിയ ദയ ബോക്‌സ് ഓഫിസില്‍ പരാജയമായിരുന്നു. 12 വര്‍ഷ ശേഷമാണ് വേണു രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തും.
munnariyippu mammootty venu r unni ranjith song മുന്നറിയിപ്പ് മമ്മൂട്ടി വേണു പാട്ട് സംഘട്ടനം ആര്‍ ഉണ്ണി രഞ്ജിത്ത്


Click it and Unblock the Notifications