»   » സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുമായി ആസിഫ് അലിയ്ക്ക് നല്ലരു സൗഹൃദ, ജ്യേഷ്ഠ - സഹോദര ബന്ധമുണ്ട്. ആദ്യ ചിത്രമായ ഋതു മുതല്‍ തുടങ്ങിയതാണ് ആ ബന്ധം. പക്ഷെ ഇപ്പോഴും മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാണെന്ന് ആസിഫ് അലി പറയുന്നു.

ആസിഫ് ആദ്യമായി നിര്‍മിച്ച കൊഹിനൂറിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ കാത്തു നില്‍ക്കുന്ന ആസിഫിനോട് ഒരു സുഹൃത്ത് അടുത്ത് വന്ന് പറഞ്ഞത്രെ 'ലേബര്‍ റൂമിന് പുറത്താണ് നീ ഇതിന് മുമ്പ് ഇത്ര ടെന്‍ഷനായി നിന്നത് ' എന്ന്. 'എനിക്കറിയില്ല അളിയാ, മമ്മൂക്ക വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വല്ലാത്ത ടെന്‍ഷന്‍' എന്നായിരുന്നു അതിന് ആസിഫിന്റെ മറുപടി.

സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

ആസിഫ് അലി ആദ്യമായി അഭിനയിച്ച, ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രം മുതലാണ് മമ്മൂട്ടിയുമായുള്ള ബന്ധത്തിന് തുടക്കം. ഋതു വിതരണത്തിനെടുത്തത് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസായിരുന്നു

സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

ഋതുവിന്റെ റിലീസിങ് സമയത്താണ് മമ്മൂട്ടിയെ ആദ്യമായി നേരിട്ട് ആസിഫ് കാണുന്നത്. ഏതൊരു മമ്മൂട്ടി ആരാധകനെയും പോലെ അദ്ദേഹത്തോട് ഒരു അടുപ്പം സൂക്ഷിക്കാന്‍ ആസിഫ് ശ്രദ്ധിച്ചു.

സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

മമ്മൂട്ടിയ്‌ക്കെന്താണ് ആസിഫിനോട് ഇത്ര അടുപ്പം എന്ന് ചോദിച്ചാല്‍ നടന് അറിയില്ല. മമ്മൂട്ടി നിര്‍മിച്ച ജവാന്‍ ഓഫ് വെള്ളിമലയില്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള അവസരവും ആസിഫിന് ലഭിച്ചു.

സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

ജവാന്‍ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ് സമയത്താണ് വിവാഹത്തെ പറ്റി മമ്മൂട്ടി ആസിഫിന് ഉപദേശം നല്‍കിയതത്രെ. വിവാഹ ജീവിതത്തിന്റെ പ്രാധാന്യത്തെ പറ്റിയും മറ്റുമെല്ലാം പറഞ്ഞുകൊടുത്തു. ഒരു കുടുംബം പോലൊണ് മമ്മൂട്ടി അന്ന് സംസാരിച്ചത്. ആ ഉപദേശങ്ങളെല്ലാം നിധിപോലെയാണ് മനസ്സില്‍ സൂക്ഷിക്കുന്നതെന്നും ആസിഫ് പറയുന്നു.

സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

ഒരു സുഹൃത്തിനെ പോലെ, ജ്യേഷ്ഠനെ പോലെ മമ്മൂട്ടി സംസാരിച്ചാലും, മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാണെന്ന് ആസിഫ് പറഞ്ഞു.

സമയുടെ പ്രസവത്തിന് ശേഷം ആസിഫ് അലി ഏറ്റവും ടെന്‍ഷനായത് അന്ന് മമ്മൂട്ടി വന്നപ്പോള്‍?

ആസിഫ് അലി ആദ്യമായി നിര്‍മിച്ച കൊഹിനൂറിന്റെ ഓഡിയോ ലോഞ്ചിന് പ്രധാന അതിഥി മമ്മൂട്ടിയായിരുന്നു. അന്ന് മമ്മൂട്ടിയെ കാത്ത് ഹോട്ടലിന് പുറത്ത് നില്‍ക്കുന്ന ആസിഫിനോട് ഒരു സുഹൃത്ത് വന്ന് പറഞ്ഞു, 'ലേബര്‍ റൂമിന് പുറത്താണ് നീ ഇതിന് മുമ്പ് ഇത്ര ടെന്‍ഷനായി നിന്നത് ' എന്ന്. 'എനിക്കറിയില്ല അളിയാ, മമ്മൂക്ക വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വല്ലാത്ത ടെന്‍ഷന്‍' എന്നായിരുന്നു അതിന് ആസിഫിന്റെ മറുപടി

English summary
Mammootty's name alone gets Asif Ali to freak-out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam