For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് തന്നെ, അങ്കിളിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍, കാണൂ!

  |
  മമ്മൂട്ടിയുടേത് നെഗറ്റീവ് കഥാപാത്രം, പുതിയ വെളിപ്പെടുത്തലുകൾ | filmibeat Malayalam

  പാലേരി മാണിക്യത്തിനു ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിലൂടെ അത് സംഭവിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മെഗാസ്റ്റാര്‍ നെഗറ്റീവ് കഥാപാത്രമായി എത്തുമോയെന്ന് ചോദിച്ചപ്പോഴൊക്കെ കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞുമാറുകയാണ് സംവിധായകന്‍. റിലീസിന് മുന്‍പ് വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ എങ്ങനെ ശരിയാവുമെന്നാണ് ആരാധകരും ചോദിക്കുന്നത്.

  Arya: ഒരാളെ തിരഞ്ഞെടുത്താല്‍ രണ്ട് പേരുടെ വിവാഹം മുടങ്ങും, പരിപാടി സ്‌ക്രിപ്റ്റഡ് അല്ലെന്നും ഗോമതി!

  പ്രേക്ഷകരാണ് നെഗറ്റീവും പോസിറ്റീവുമൊക്കെ തീരുമാനിക്കേണ്ടതെന്ന നിലപാടിലാണ് സംവിധായകന്‍. അല്‍പ്പം വില്ലത്തരം നിറഞ്ഞ കഥാപാത്രമാണ് താരത്തിന്റേതെന്നും അദ്ദേഹം പറയുന്നു. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കിയ ചിത്രമാണിത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏപ്രില്‍ 27 ന് സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പൃഥ്വിരാജിന്റെ രണം, ടൊവിനോ തോമസിന്റെ തീവണ്ടി, റിമ കല്ലിങ്കലിന്റെ ആഭാസം തുടങ്ങിയ സിനിമകളും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

  ശ്രീ റെഡ്ഡിയുടെ യഥാര്‍ത്ഥ മുഖം ഇതാണ്, താരത്തിന്‍റെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് ജീവിത പറഞ്ഞത്?

  വീണ്ടും നവാഗത സംവിധായകനൊപ്പം

  വീണ്ടും നവാഗത സംവിധായകനൊപ്പം

  സിനിമയില്‍ അരങ്ങേറാന്‍ ആഗ്രഹിക്കുന്ന പുതുമുഖ പ്രതിഭകളെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന താരമാണ് മമ്മൂട്ടി എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. തിരക്കഥ ഇഷ്ടപ്പെട്ടാല്‍ പിന്നെ നവഗാതനാണോ പരിചയസമ്പന്നനാണോയെന്നൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. നിരവധി നവാഗത സംവിധായകരാണ് അദ്ദേഹത്തിനൊപ്പം തുടക്കം കുറിച്ചിട്ടുള്ളത്. പരോളിന് പിന്നാലെ അടുത്ത ചിത്രവും നവാഗതനൊപ്പമാണ്. ഗിരീഷ് ദാമോദറാണ് അങ്കിള്‍ സംവിധാനം ചെയ്തിട്ടുള്ളത്. നടനും എഴുത്തുകാരനുമായ ജോയ് മാത്യുവാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്.

  മമ്മൂട്ടിയുടെ ലുക്ക്

  മമ്മൂട്ടിയുടെ ലുക്ക്

  ഒാരോ സിനിമയിലും വ്യത്യസ്ത ലുക്കുമായാണ് താരങ്ങള്‍ എത്താറുള്ളത്. പ്രമേയത്തില്‍ മാത്രമല്ല ലുക്കിലും വ്യത്യസ്തത പ്രകടമാണ്. അങ്കിളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്.കൃഷ്ണകുമാര്‍ അഥവാ കെകെ എന്ന ബിസിനസ്സുകാരനെയാണ് താരം പ്രതിനിധീകരിക്കുന്നത്. സുഹൃത്തിന്‍റെ മകളുമായുള്ള സൗഹൃദത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. അതിനിടയില്‍ സംബവിക്കുന്ന അപ്രതീക്ഷിത ട്വിസറ്റ് എന്താണെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  അല്‍പ്പം നെഗറ്റീവാണ്

  അല്‍പ്പം നെഗറ്റീവാണ്

  മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം നെഗറ്റീവ് കഥാപാത്രമായി എത്തുന്നുവെന്ന തരത്തില്‍ അങ്കിള്‍ തുടക്കം മുതലേ വാര്‍ത്തകളിലിടം നേടിയിരുന്നു. താരത്തിന്‍റെ കഥാപാത്രത്തിനെ നെഗറ്റീവ് ടച്ചുണ്ടെന്ന് സംവിധായകനും സ്ഥിരീകരിച്ചിട്ടുണ്ട്. കഥാപാത്രത്തിന്‍റെ പോസിറ്റീവും നെഗറ്റീവും തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ ചിത്രം റിലീസ് ദിനത്തിലേ വ്യക്തമാവൂ.

  റിലീസ് ചെയ്യുന്നത്

  റിലീസ് ചെയ്യുന്നത്

  അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ മെഗാസ്റ്റാര്‍ ചിത്രമായ പരോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടയിലാണ് അങ്കിളിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. ഏപ്രില്‍ 27ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മിഡില്‍ ക്ലാസ് കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

   സൂര്യ ടിവി സ്വന്തമാക്കി

  സൂര്യ ടിവി സ്വന്തമാക്കി

  പതിവ് പോലെ അടുത്തിടെ പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം ഈ സിനിമയേയും ഏറ്റെടുത്തത് സൂര്യ ടിവിയാണ്. ചിത്രീകരണം പൂര്‍ത്തിയാവുന്നതിന് മുന്‍പേയും റിലീസ് തീരുമാനിക്കുന്നതിനും മുന്‍പെയുമൊക്കെയാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവുന്നത്. വന്‍തുകയ്ക്കാണ് ചാനല്‍ അങ്കിളിനെ സ്വന്തമാക്കിയത്. ജോയ് മാത്യുവും സജി സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

  English summary
  Gireesh Damodar about Mammootty's caharacter in Uncle.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X