മമ്മൂട്ടി കുടുംബത്തില്‍ നിന്നും അഞ്ചാമത് ഒരാള്‍ കൂടി നായകനാവുന്നു! ആരാണെന്ന് അറിയണോ??
താരകുടുംബത്തില്‍ നിന്നും ചേട്ടനും അനിയനും, അച്ഛനും മക്കളും എന്നിങ്ങനെ പലരും സിനിമയിലെത്തുന്നത് പതിവാണ്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നും അഞ്ചാമത്തെ ആളും കൂടി മലയാള സിനിമയില്‍ നായകനാവാന്‍ പോവുകയാണ്. മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദനാണ് സിനിമ നടനാവാന്‍ ഒരുങ്ങുന്നത്.
സന്ദീപ് അജിത് സംവിധാനം ചെയ്യുന്ന 'ദൈവത്തിന്റെ നിയമം' എന്ന സിനിമയിലാണ് അഷ്‌കര്‍ നായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ബെഞ്ചമിന്‍ ചാക്കോ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും അഷ്‌കര്‍ അഭിനയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മമ്മൂട്ടി കുടുംബത്തിലെ പുതിയ താരം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നും അഞ്ചാമത് ഒരാള്‍ കൂടി നായകനാകാന്‍ പോവുകയാണ്. മമ്മൂട്ടിയുടെ സഹോദരിയുടെ മകനായ അഷ്‌കര്‍ സൗദന്‍ ആണ് താരകുടുംബത്തില്‍ നിന്നും സിനിമയിലെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

താരകുടുംബം
1979 മുതല്‍ മമ്മൂട്ടി മലയാള സിനിമയില്‍ സജീവമായി അഭിനയിക്കുകയാണ്. പിന്നാലെ ഇളയ സഹോദരന്‍ ഇബ്രാഹിംകുട്ടിയും സിനിമയില്‍ അഭിനയിച്ചിരുന്നു. ശേഷമാണ് താരപുത്രന്മാരും സിനിമയിലേക്കെത്തുന്നത്.

താരപുത്രന്മാര്‍
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് പ്രമുഖ നടനായി വളര്‍ന്നപ്പോള്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇബ്രാഹിംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാനും സിനിമയില്‍ എത്തിയിരുന്നു. പിന്നാലെയാണ് അഷ്‌കറിന്റെ വരവ്.

അഷ്‌കറിന്റെ സിനിമ
ആകാശത്തിനും ഭൂമിക്കുമിടയില്‍ എന്ന സിനിമയ്ക്ക് ശേഷം സന്ദീപ് അജിത് സംവിധാനം ചെയ്യുന്ന 'ദൈവത്തിന്റെ നിയമം' എന്ന സിനിമയിലാണ് അഷ്‌കര്‍ നായകനായി അഭിനയിക്കുന്നത്.

പോലീസ് ഓഫീസര്‍
ക്രൈം ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമ കുടുംബപശ്ചാതലത്തിലാണ് ഒരുങ്ങുന്നത്. ബെഞ്ചമിന്‍ ചാക്കോ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും അഷ്‌കര്‍ അഭിനയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍
കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന സിനിമയില്‍ വിജയകുമാര്‍, ബിന്ദു പണിക്കര്‍, അഞ്ജു ശശി, നീന കുറുപ്പ്, ബാലാജി ശര്‍മ, ജോമോന്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











